ഖത്തർ എയർവേസിൽ പ്രത്യേക ഓഫറുകൾ

Posted on: September 17, 2017

കൊച്ചി : ഖത്തർ എയർവേസ് മികച്ച സമ്മാനങ്ങളുമായി ഗ്ലോബൽ ട്രാവൽ ബൊട്ടീക് പ്രമോഷൻ അവതരിപ്പിച്ചു. ടിക്കറ്റ് നിരക്കിൽ 50 ശതമാനം വരെ ഇളവിൽ ഇക്കണോമി, ബിസിനസ് ക്ലാസുകളിൽ യാത്രചെയ്യാനും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഏത് ഖത്തർ എയർവേസ് വിമാനത്തിലും ഒരു വർഷം സൗജന്യമായി യാത്രചെയ്യുന്നതിനും ഉൾപ്പടെയുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.

ഗ്രൂപ്പ് ബുക്കിംഗിനും പ്രത്യേക ഇളവുകളുണ്ട്. ആകർഷകമായ സമ്മാനങ്ങളും യാത്രക്കാർക്ക് ഖത്തർ എയർവേസ് പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബർ 19 വരെയാണ് ഓഫർ കാലാവധി.

TAGS: Qatar Airways |