നാനോ സിഎൻജി വേർഷൻ വിപണിയിൽ

Posted on: October 8, 2013

Tata-Nano-CNGടാറ്റാ മോട്ടോഴ്‌സ് നാനോയുടെ സിഎൻജി പതിപ്പ് വിപണിയിലിറക്കി. നാനോ സിഎൻജി ഇമാക്‌സിന് 2.52-2.77 ലക്ഷമാണ് മുംബൈയിലെ എക്‌സ്‌ഷോറൂം വില. ഒരു കിലോഗ്രാം സിഎൻജിക്ക് 36 കിലോമീറ്റർ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. സിഎൻജി മോഡലിൽ പെട്രോളും ഇന്ധനമായി ഉപയോഗിക്കാം. സിഎൻജി ലഭ്യമാകുന്ന ന്യൂഡൽഹി, ഗുജറാത്ത്, മഹാരാഷ്ട്രയുടെയും ലക്‌നോയുടെ പ്രദേശങ്ങളിൽ നാനോ ഇമാക്‌സ് വില്പനയ്ക്ക് എത്തിക്കും.

മികച്ച എൻജിൻമാനേജ്‌മെന്റ് സിസ്റ്റത്തോടെയാണ് നാനോ ഇമാക്‌സ് പുറത്തിറക്കിയിട്ടുള്ളത്. നാലു വർഷം അഥവ 60,000 കിലോമീറ്റർ വാറന്റിയാണ് ടാറ്റാ മോട്ടോഴ്‌സ് നൽകുന്നത്.പുഷ്ബട്ടൺ ഫ്യുവൽ സെലക്ടർ, മികച്ച എയർകണ്ടീഷനിംഗ്,കുറഞ്ഞ ടേണിംഗ് റേഡിയസ്, സ്റ്റൈലിഷ് ഇന്റീരിയർ, ലീക്ക് ഡിറ്റെക്ഷൻ സെൻസർ, ഇന്റർലോക്ക് സെൻസർ തുടങ്ങി നിരവധി സവിശേഷതകൾ നാനോ സിഎൻജി ഇമാക്‌സിനുണ്ട്.