പോപ്പുലർ വെഹിക്കിൾസ് പുതിയ സ്വിഫ്റ്റ് വിപണിയിൽ അവതരിപ്പിച്ചു

Posted on: February 10, 2018

കൊച്ചി : പരിഷ്‌കരിച്ച സ്വിഫ്റ്റ് പോപ്പുലർ വെഹിക്കിൾസ് കേരള വിപണിയിൽ അവതരിപ്പിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ ട്രാൻസ്പോർട്ട് കമ്മീഷണർ കെ. പത്മകുമാർ പുതിയ സ്വിഫ്റ്റ് പുറത്തിറക്കി.

പോപ്പുലർ വെഹിക്കിൾസ് മാനേജിംഗ് ഡയറക്ടർ ഫ്രാൻസിസ് കെ പോൾ, ഡെപ്യുട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ എൻ.ടി അജിത്കുമാർ, ആർ ടി ഒ റെജി പി വർഗീസ്, മാരുതി സുസുകി ടെറിട്ടറി സെയിൽസ് മാനേജർ ഇവൻഷു ഗുപ്ത, ഐ എസ് എൽ മാനേജർ കേരള അവി കാത്തൂരിയ, പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് സീനിയർ സെയിൽസ് മാനേജർ എ.ജെ നിധീഷ് എന്നിവർ പങ്കെടുത്തു.

കൂടുതൽ യുവത്വം നൽകിയാണ് സ്വിഫ്റ്റ് പരിഷ്‌കരിച്ചിരിക്കുന്നത്. പുതിയ ഗ്രില്ല്, പുതിയ എൽഇഡി ഹെഡ്ലൈറ്റ് എന്നിവയിൽ പുതുമ നിലനിർത്തിയിട്ടുണ്ട്. വശങ്ങളിൽ പുതുതായി വന്നിട്ടുള്ള സൈഡ് വ്യൂ മിററും പിൻഡോറുകൾക്ക് ഡോർഹാന്റിലും വ്യത്യസ്തമായി സി. പില്ലറിൽ നൽകിയതും ആകർഷണമായിട്ടുണ്ട്. ഉൾവശത്തും കാര്യമായ മാറ്റങ്ങൾ വരുത്തി. പുതിയ സ്വിഫ്റ്റിന്റെ സീറ്റുകൾ കൂടുതൽ സുഖകരമാക്കിയിട്ടുണ്ട്. സ്ഥലസൗകര്യത്തിലും യാത്രാസുഖത്തിലും ഇത് പ്രതിഫലിക്കും.

നിലവിലുണ്ടായിരുന്ന 1.3 ലിറ്റർ ഡീസൽ 1.2 ലീറ്റർ പെട്രോൾ എൻജിനുകളാണ് പുതിയ സ്വിഫ്റ്റിലുമുള്ളത്. ഡീസൽ എൻജിൻ 55.2 കെ ഡബ്‌ള്യു കരുത്തും 190 എൻഎം ടോർക്കും പെട്രോൾ എൻജിന് 61 കെ ഡബ്‌ള്യു കരുത്തും 113 എൻഎം ടോർക്കും പ്രദാനം ചെയ്യും. ഈ രണ്ട് എൻജിനുകൾക്കും 5 സ്പീഡ് മാന്വൽ, 5 സ്പീഡ് എഎംടി ഗിയർ ബോക്‌സുകളുണ്ട്.

ഉയർന്ന മോഡലിൽ 15 ഇഞ്ച് പ്രസിഷൻ കട്ട് ഡിസൈൻ അലോയ് വീലുകളാണുള്ളത്. ഫ്‌ളാറ്റ് ബോട്ടം സ്റ്റീയറിംഗ്, പുതിയ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേയും ആൻഡ്രോയ്ഡ് ഓട്ടോയും ഉപയോഗിക്കാം. പുതിയ സ്വിഫ്റ്റിന്റെ സസ്‌പെൻഷൻ ഡ്രൈവിങ് ആസ്വാദനത്തിനും സുഖത്തിനും ഗുണകരമായിട്ടുണ്ട്. പുതിയ ബ്രേക്കും ശബ്ദക്രമീകരണത്തിലും മികവ് ഉണ്ടായിട്ടുണ്ട്.

പേൾ മെറ്റാലിക് മിഡ്‌നൈറ്റ് ബ്ലൂ, സോളിഡ് ഫയർ റെഡ്, പേൾ മെറ്റാലിക് ലൂസെൻറ് ഓറഞ്ച്, മാഗ്മ ഗ്രേ, പേൾ ആർട്ടിക് വൈറ്റ്, സിൽക്കി സിൽവർ എന്നിങ്ങനെ ആറ് നിറങ്ങളിൽ പുതിയ സ്വിഫ്റ്റ് ലഭ്യമാണ്.