ഹോണ്ട നവി ഗോവ ഹണ്ട് 2017 ആരംഭിച്ചു

Posted on: April 9, 2017

കൊച്ചി : ഗോവ ടൂറിസം വികസന കോർപറേഷനും ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യയും ചേർന്ന് സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ ഹോണ്ട നവി ഗോവ ഹണ്ട് 2017 ന് തുടക്കമായി. വിനോദവും സാഹസികതയും ഒത്തുചേരുന്ന ഈ പരിപാടി ഗോവയുടെ ഇതുവരെയും കാണാത്ത പ്രദേശങ്ങളെക്കുറിച്ചു ഹോണ്ട നവിയിലുള്ള പര്യവേക്ഷണമാണ് ഹോണ്ട നവി ഗോവ ഹണ്ട് ലക്ഷ്യമിടുന്നത്.

ഗോവയുടെ പ്രശാന്തമായ ബീച്ചുകൾ, രാത്രി ജീവിതം, സാഹസികയാത്ര, സ്‌പോർട്‌സ്, സർവോപരി തനതു ഭക്ഷ്യവിഭവങ്ങൾ തുടങ്ങിയവയിലൂടെയെല്ലാം ഹോണ്ട നവിയിൽ സഞ്ചരിച്ച്, ദൗത്യങ്ങൾ പൂർത്തിയാക്കി ഒന്നാമതെത്തുന്നതാണ് ഹോണ്ട നവി ഗോവ ഹണ്ട്. രണ്ടു ദിവസങ്ങളിലായി പത്തുഘട്ടങ്ങളായാണ് മത്സരം പൂർത്തിയാകുക.

യുവാക്കളുടെ ഏറ്റവും പ്രിയപ്പെട്ട ഇരുചക്രവാഹനമായി മാറിയ ഹോണ്ട നവി 2016-ലെ ഓട്ടോ എക്‌സ്‌പോയിലാണ് പുറത്തിറക്കിയത്. ഗോവയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ഹോണ്ട ടൂ വീലേഴ്‌സിന് ഇവിടെ 45 ശതമാനം വിപണി വിഹിതമുണ്ട്. സാഹസികതയും വിനോദവും ഇഷ്ടപ്പെടുന്ന ഗോവയിലെ യൂവാക്കൾക്ക് എണ്ണമറ്റ കസ്റ്റമൈസേഷൻ സാധ്യതകളാണ് ഹോണ്ട നവി നൽകുന്നത്. അതുകൊണ്ടുതന്നെ ഹോണ്ട നവി ഗോവ ഹണ്ട് മറക്കാനാവാത്ത അനുഭവമായിരിക്കുമെന്ന് ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് യാദവീന്ദർ സിംഗ് ഗുലേരിയ പറഞ്ഞു.

ഗോവയുടെ ഒളിഞ്ഞുകിടക്കുന്ന നിധികൾ കണ്ടെത്താൻ ഗോവ ടൂറിസം ഒരുക്കിയിരിക്കുന്ന രസകരമായ ഒരു ആശയമാണ് ഹോണ്ട നവി ഗോവ ഹണ്ട് എന്ന് ഗോവ ടൂറിസം വികസന കോർപറേഷൻ മാനേജിംഗ് ഡയറക്ടർ നിഖിൽ ദേശായ് പറഞ്ഞു.