ഹോണ്ടയുടെ പരിഷ്‌കരിച്ച സി ബി യുണികോൺ 160 വിപണിയിൽ

Posted on: January 11, 2017

കൊച്ചി: ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ പരിഷ്‌കരിച്ച സി ബി യുണികോൺ 160 മോട്ടോർ സൈക്കിൾ പുറത്തിറക്കി. ബിഎസ് നാല് മാനദണ്ഡങ്ങൾ, ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റ്‌സ് ഓൺ സവിശേഷത എന്നിവയോടെ ഈ വിഭാഗത്തിൽ പുറത്തിറക്കുന്ന ആദ്യത്തെ മോട്ടോർ സൈക്കിളാണ് സി ബി യുണികോൺ 160.

ഹോണ്ട ഇക്കോ സാങ്കേതിക വിദ്യയുടെ പിൻബലമുള്ള 162.71 സിസിഎയർകൂൾഡ്, സിംഗിൾ സിലിണ്ടർ എൻജിനാണ് സി ബി യുണികോൺ 160-ന് ശക്തി പകരുന്നത്. സ്റ്റൈൽ, ഡിസൈൻ എന്നിവയോടൊപ്പം ഉയർന്ന ഇന്ധനക്ഷമതയും നൽകുന്നതാണ് യുണികോൺ 160. വലിയ വളവുകൾ പെട്ടെന്നെടുക്കുമ്പോൾ സ്ഥിരത ലഭ്യമാക്കുന്നതിന് മോണോ ഷോക്ക് സസ്‌പെൻഷൻ. പൂർണമായ ഡിജിറ്റൽ മീറ്റർ ഡിസ്‌പ്ലേ മോട്ടോർ സൈക്കിൾ ഓടിക്കുന്നയാളിന് കൃത്യമായ വിവരം നൽകുന്നു. അകലെ വച്ചുതന്നെ ലൈറ്റ് മിന്നുന്നതു കണുവാൻ സാധിക്കുന്ന വിധത്തിൽ എച്ച് ഷേപ്പിലാണ് പുറകിലെ എൽഇഡി ലാമ്പ് രൂപകൽപ്പന ചെയ്തിട്ടുള്ളത്.

ആകർഷകമായ അഞ്ചു നിറങ്ങളിൽ സി ബി യുണികോൺ 160 ലഭ്യമാണ്. മാറ്റ് മാർവൽ ബ്ലൂവിലുള്ള പുതിയ യുണികോൺ 160 ന്റെ എക്‌സ് ഡൽഹി ഷോറൂം വില 73,552 രൂപയാണ്.

ഹോണ്ട ഇക്കോ ടെക്‌നോളജിയുടെ മികവിനും ബിഎസ് -നാല് മാനദണ്ഡങ്ങൾക്കുമൊപ്പം പുതിയ ഗ്രാഫിക്‌സും ലോംഗർ വിസറും 2017 സി ബി യുണികോൺ 160-ന് പുതുമയുള്ള സ്റ്റൈൽ നൽകിയിരിക്കുകയാണെന്ന് ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് വൈ. എസ്. ഗുലേരിയ പറഞ്ഞു.