വോൾവോ എസ്60 ക്രോസ് കൺട്രി വിപണിയിൽ

Posted on: March 11, 2016

Volvo-S60-Cross-Country-201കൊച്ചി: പുതിയ എസ്60 ക്രോസ് കൺട്രി ആഡംബര സെഡാൻ വോൾവോ ഇന്ത്യാ വിപണിയിലെത്തിച്ചു. കുണ്ടും കുഴിയുമുള്ള റോഡുകളിലൂടെ ആടിയുലഞ്ഞു സഞ്ചരിക്കുമ്പോഴും പിൻ സീറ്റിലിരിക്കുന്നവർക്ക് പ്രയാസം സൃഷ്ടിക്കാത്ത കാറാണ് എസ്60 ക്രോസ് കൺട്രിയെന്ന് വോൾവോ ഓട്ടോ ഇന്ത്യ മാനേജിംഗ് ഡയറക്ടർ ടോം വോൺ ബോൺസ്‌ഡോർഫ് പറഞ്ഞു. 38.9 ലക്ഷമാണ് വോൾവോ എസ്60 ക്രോസ് കൺട്രിയുടെ ഡൽഹി എക്‌സ് ഷോറൂം വില. റീച്ച് ജാവ, ഓസ്മിയം ഗ്രേ, ഒയിൻക്‌സ് ബ്ലാക്, ക്രിസ്റ്റൽ വൈറ്റ്, ബ്രൈറ്റ് സിൽവർ എന്നീ നിറങ്ങളിൽ ലഭ്യമാണ്.

സെഡാന് സാഹസികതയുടെ മുഖം നൽകുന്ന വിധത്തിലാണ് എസ് 60 ക്രോസ് കൺട്രിയുടെ രൂപ കൽപന. പിയാനോ ബ്ലാക് ഡക്കോ ഓപ്ഷൻ, സെന്റർ സ്റ്റാക്കിൽ ലെതർ ഗിയർ നോബ്, ഫ്രെയിമില്ലാത്ത ഇന്നർ റിയർ – വ്യൂ മിറർ എന്നിവ കാറിന്റെ അകം സമ്പന്നമാക്കുന്നു. 420 എൻഎം ടോർക്കിൽ 190 എച്ച്പി കരുത്ത് പ്രദാനചെയ്യുന്ന ഓൾ-വീൽ ഡ്രൈവ് ഡീസൽ പവർട്രെയിൻ എൻജിനാണ് എസ് 60 ക്രോസ് കൺട്രിയുടേത്. എസ്60 യിലേക്കാൾ 6.5 സെന്റീമീറ്റർ ഉയരത്തിലാണ് ചേസിസ്. ഗ്രൗണ്ട് ക്ലിയറൻസ് 201 മില്ലീ മീറ്റർ. എബിഎസ്, ഇബിഡി, ഹിൽ ഡിസ്സന്റ് കൺട്രോൾ തുടങ്ങിയ അത്യാധുനിക സുരക്ഷാ ക്രമീകരണങ്ങളും എസ് 60 ക്രോസ് കൺട്രിയിലുണ്ട്.