വോള്‍വോ കാര്‍ വില്പനയില്‍ 30 ശതമാനം വര്‍ധന

Posted on: January 5, 2019

കൊച്ചി : വോള്‍വോ കാര്‍ ഇന്ത്യയ്ക്ക് മുന്‍ വര്‍ഷത്തെക്കാള്‍ 30 ശതമാനം വര്‍ധന. 2,638 കാറുകളാണ് 2018 ല്‍ കമ്പനി വിറ്റഴിച്ചത്. എസ്‌ക് സി 60, എക്‌സി സി 40, എക്‌സ് സി 90, എസ് 90 എന്നിവയുടെ വരവോടെ എസ്പിഎ, സിഎംഎ പ്ലാറ്റ്‌ഫോം കാറുകള്‍ക്ക് വിപണിയില്‍ വലിയ ചലനമുണ്ടായി. എക്‌സ് സി 40 ന് കാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഉള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും വോള്‍വോ കാര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ചാള്‍സ് ഫ്രംപ് പറഞ്ഞു.