May 2024
ഒയോ ഇറ്റ്സ്കാഷുമായി പങ്കാളിത്തത്തിൽ
Posted on: June 10, 2016
കൊച്ചി : ബ്രാൻഡഡ് ഹോട്ടലുകളുടെ ഏറ്റവും വലിയ ശൃംഖലയായ ഒയൊ, ഹോട്ടൽ ബുക്കിംഗ് പേമെന്റ് സുഗമമാക്കുവാൻ രാജ്യത്തെ പ്രമുഖ ഡിജിറ്റൽ പേമെന്റ് കമ്പനി ഇറ്റ്സ്കാഷുമായി ധാരണയിൽ. ഇറ്റ്സ്കാഷിന്റെ മണി ട്രാൻസ്ഫർ സൊലൂഷൻ ഉപയോഗിച്ച് 170 നഗരങ്ങളിലെ 5500-ലധികം ഹോട്ടലുകളിൽ എളുപ്പത്തിൽ മുറികൾ ബുക്കു ചെയ്യാം. ഈ പങ്കാളിത്തം വഴിഇറ്റ്സ്കാഷ് 2018-ഓടെ 400 കോടി രൂപ വരുമാനമാണ് ലക്ഷ്യമിടുന്നത്.
ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാർഡോ ഇല്ലാത്ത ഉപഭോക്താക്കളെ നേടുവാൻ ട്രാവൽ മേഖലയിൽ പ്രമുഖരായ ഒയൊ വഴിയുള്ള ഈ പങ്കാളിത്തം സഹായിക്കും. കോ- ബ്രാൻഡഡ് ഓൺലൈൻ പോർട്ടൽ, ഓഫ്ലൈൻ ഔട്ടലെറ്റ് എന്നിവ വഴി ഒയൊ സേവനങ്ങൾ ഉപഭോക്താക്കൾക്കു ഇറ്റ്സ്കാഷ് ലഭ്യമാക്കും. ഇറ്റ്സ്കാഷിന്റെ രാജ്യത്തെ 75,000-ലധികം റീട്ടെയിൽ ടച്ച് പോയിന്റുകൾ ഇതുവഴി ട്രാവൽ ബുക്കിംഗ് ലഭ്യമാക്കും.
ഓഫ്ലൈൻ ചാനലിലൂടെ ഇടപാടുകൾ നടത്തുന്ന വലിയൊരു വിഭാഗത്തിൽ എത്തിച്ചേരാൻ ഇറ്റ്സ്കാഷുമായുള്ള ബന്ധം സഹായിക്കുമെന്ന് ഒയൊ സിഇഒയും സ്ഥാപകനുമായ റിതേഷ് അഗർവാൾ പറഞ്ഞു.
TAGS: ItzCash | OYO Rooms | Ritesh Agarwal |