മോട്ടറോള മോട്ടോ ജി04 പുറത്തിറക്കി; വില 6,249 രൂപ മുതല്‍

Posted on: February 17, 2024

കൊച്ചി : ഏറ്റവും പുതിയ ബജറ്റ് സ്മാര്‍ട്ട്ഫോണ്‍ മോട്ടോ ജി04 പുറത്തിറക്കി മോട്ടറോള. പുതിയ ആന്‍ഡ്രോയിഡ് 14 ഉള്ള താങ്ങാനാവുന്ന വിലയുള്ള ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണ്‍ കൂടിയാണ് മോട്ടോ ജി04. ഐ പി 52 വാട്ടര്‍ റിപ്പല്ലന്റ് ഡിസൈന്‍, 15 വാട്ട് ചാര്‍ജിംഗ് ഉള്ള 5000 എംഎഎച്ച് ബാറ്ററി, ഡോള്‍ബി അറ്റ്മോസ് സ്പീക്കര്‍ എന്നിവ ഉള്‍പ്പെടെയുള്ള സവിശേഷതകളോടെയാണ് മോട്ടോ ജി04 വരുന്നത്. കൂടാതെ പകല്‍ വെളിച്ചത്തിലായാലും കുറഞ്ഞ വെളിച്ചത്തിലായാലും മികച്ച ചിത്രങ്ങള്‍ക്കായി ക്വാഡ് പിക്സല്‍ ക്യാമറ സംവിധാനമുള്ള 16 എം പി എ ഐ ക്യാമറയും യൂണിസെക് ടി606 ചിപ്സെറ്റുള്ള യു എഫ് എസ് 2.2 സ്റ്റോറേജും ഇതിന്റെ സവിശേഷതയാണ്.

കോണ്‍കോര്‍ഡ് ബ്ലാക്ക്, സീ ഗ്രീന്‍, സാറ്റിന്‍ ബ്ലൂ, സണ്‍റൈസ് ഓറഞ്ച് എന്നിങ്ങനെ നാല് നിറങ്ങളില്‍ മോട്ടോ ജി04 ലഭ്യമാണ്. അക്രിലിക് ഗ്ലാസ് ഫിനിഷുള്ള പ്രീമിയം ഡിസൈനോടെയാണ് വരുന്നത്. 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് ഉള്ള 16.66 സെന്റീമീറ്റര്‍ (6.6′) ഐ പി എസ് എല്‍ സി ഡി പഞ്ച്-ഹോള്‍ ഡിസ്‌പ്ലേയും ഇതിലുണ്ട്.

4 ജിബി, 8 ജിബി റാം വേരിയന്റുകളില്‍ മോട്ടോ ജി04 ലഭ്യമാണ്. ഇത് റാം ബൂസ്റ്റ് ഉപയോഗിച്ച് 16 ജിബി വരെ വര്‍ദ്ധിപ്പിക്കാം. 64 ജിബി, 128 ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഓപ്ഷനുകള്‍ക്കൊപ്പം മൈക്രോ എസ് ഡി കാര്‍ഡ് ഉപയോഗിച്ച് 1 ടിബി വരെ വര്‍ദ്ധിപ്പിക്കാനാകും. കൂടാതെ ട്രിപ്പിള്‍ സിം കാര്‍ഡ് സ്ലോട്ടും ഉള്‍പ്പെടുന്നുന്നുണ്ട്. രണ്ട് മെമ്മറി വേരിയന്റുകള്‍ക്ക് യഥാക്രമം 6,999 രൂപയും 7,999 രൂപയുമാണ് വില.

ലോഞ്ച് ഓഫറിന്റെ ഭാഗമായി എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ 4 ജിബി+64 ജിബി വേരിയന്റിന് ഉപഭോക്താക്കള്‍ക്ക് 750 രൂപ അധിക കിഴിവിലൂടെ 6,249 രൂപയ്ക്ക് ലഭിക്കും. ഫ്‌ലിപ്പ്കാര്‍ട്ട്, മോട്ടറോള.ഇന്‍ എന്നിവയിലും റീട്ടെയില്‍ സ്റ്റോറുകളിലും ഫെബ്രുവരി 22-ന് ഉച്ചക്ക് 12 മുതല്‍ മോട്ടോ ജി04 വില്‍പ്പനയ്ക്കെത്തും.

TAGS: Moto G04 |