മോട്ടോ ഇ

Posted on: March 17, 2015

Moto-E-2nd-gen-big

മോട്ടോ ഇ യുടെ രണ്ടാം തലമുറയിലെ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ ഫ്‌ലിപ്കാർട്ടിൽ അവതരിപ്പിച്ചു. അവതരണ ഓഫർ പ്രകാരം 6999 രൂപയ്ക്ക് മോട്ടോ ഇ ലഭിക്കും. കുറഞ്ഞ വിലയിൽ കൂടുതൽ സൗകര്യങ്ങളും നൂതന സാങ്കേതിക വിദ്യകളും ലഭ്യമാകുന്ന 3ജി സ്മാർട്ട്‌ഫോൺ ആണ് മോട്ടോ ഇ. വൈകാതെ 4 ജി മോഡലും ഇന്ത്യൻ വിപണിയിൽ എത്തും.

4.5 ഇഞ്ച് ക്യു എച്ച് ഡി (540X960 പിക്‌സൽസ്) ഡിസ്‌പ്ലേ, വിജിഎ ഫ്രണ്ട് ക്യാമറ, കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ, ഏറ്റവും പുതിയ ആൻഡ്രോയിഡ് സോഫ്റ്റ്‌വെയറായ ലോലിപോപ് തുടങ്ങി നിരവധി നൂതന സാങ്കേതികവിദ്യകൾ അടങ്ങിയതാണ് പുതിയ മോട്ടോ ഇ.

ഇതിലെ 1.2ജിഎച്ച്ഇസഡ് ക്വാഡ്‌കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൻ 200 പ്രോസസർ മികച്ച വേഗത നൽകുന്നു. 1 ജിബി റാം, 8 ജിബി മെമ്മറി, 32 ജിബി വരെ എക്‌സ്പാൻഡ് ചെയ്യാനാകും. 2390 എംഎഎച്ച് ബാറ്ററി. ഓട്ടോഫോക്കസിങ്ങ് സംവിധാനമുള്ള 5 മെഗാ പിക്‌സൽ റിയർ ക്യാമറ മികച്ച ചിത്രം നൽകുന്നു.