ഷവോമി എംഐ 4

Posted on: January 20, 2015

Xiaomi-Mi-4-big

സ്മാർട്ട്‌ഫോൺ വിപണിയിലെ ഷവോമിയുടെ ഏറ്റവും പുതിയ അവതാരമാണ് എംഐ 4. ജനുവരി 28 മുതൽ എംഐ 4 ഇന്ത്യൻ വിപണിയിൽ ലഭ്യമാകും. ഏകദേശം 20,000 രൂപയാകും വില. ഫ്‌ലിപ്കാർട്ടിലായിരിക്കും ലോഞ്ചിംഗ്.

1920 X 1080 പിക്‌സൽസ് (441 പിപിഐ) റെസ്്‌ല്യൂഷനുള്ള അഞ്ച് ഇഞ്ച് ഐപിഎസ് സ്‌ക്രീനാണ് ഷവോമി എംഐ 4 നുള്ളത്. ഒപ്പം കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 സംരക്ഷണവും. 2.5 ജിഎച്ച്ഇസഡ് ക്വാഡ് കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 801 സിപിയു, 3 ജിബി റാമുള്ള എംഐ4 ന് 16 ജിബി ഇന്റേണൽ മെമ്മറിയുമുണ്ട്. ആൻഡ്രോയ്ഡ് 4.4.3 കിറ്റ്കാറ്റ് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് എംഐ4 പ്രവർത്തിക്കുന്നത്.

13 എംപി റിയർ ക്യാമറ വിത്ത് എൽഇഡി ഫ്‌ലാഷ്. 8 എംപി ഫ്രണ്ട് ക്യാമറ. 4 കെ വീഡിയോ റെക്കോർഡിംഗിന് റിയർ ക്യാമറ സഹായകമാണ്. ഷവോമി എംഐ 4, മൈക്രോ സിം ഉപയോഗിച്ച് ജിഎസ്എം, സിഡിഎംഎ, എച്ച്എസ്പിഎ, എൽടിഇ നെറ്റ് വർക്കുകൾക്ക് പിന്തുണയുണ്ട്.. വൈ ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് തുടങ്ങിയ അനുബന്ധങ്ങൾ പുറമെ.

3080 എംഎഎച്ച് എംഐ 4 ന് ഊർജം പകരുന്നത്. 8.9 എംഎം കനമുള്ള എംഐ 4 ന് 149 ഗ്രാം ഭാരമുണ്ട്.

എംഐ 4 സ്‌പെസിഫിക്കേഷൻസ്

5′ ഐപിഎസ് ഡിസ്പ്ല, ആൻഡ്രോയ്ഡ് 4.4.3 കിറ്റ്കാറ്റ് ഓപറേറ്റിംഗ് സിസ്റ്റം

2.5 ജിഎച്ച്ഇസഡ് ക്വാഡ്-കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 801 സിപിയു

3 ജിബി റാം, 16 ജിബി/ 64 ജിബി ഇന്റേണൽ മെമ്മറി, 13 എംപി റിയർ ക്യാമറ,8 എംപി ഫ്രണ്ട് ക്യാമറ.

4 ജി, 3 ജി, 2 ജി കണക്ടിവിറ്റി, 3080 എംഎഎച്ച് ബാറ്ററി