ഗ്യാലക്‌സി ജെ2

Posted on: September 19, 2015

Samsung-Galaxy-J2-Big

ഗ്യാലക്‌സി ജെ ശ്രേണിയിലെ ഏറ്റവും പുതിയ മോഡലായ സാംസംഗ് ഗ്യാലക്‌സി ജെ2 കേരള വിപണിയിലെത്തി. അതിവേഗ ഇന്റർനെറ്റ് കണക്ടിവിറ്റിയും ഡൗൺലോഡിംഗിന്റെ വേഗതയും ഗ്യാലക്‌സി ജെ2നെ ഉപഭോക്താക്കൾക്ക് ഏറെ പ്രിയപ്പെട്ടതാക്കും. മികച്ച ഡിസ്‌പ്ലേ, ചെലവു കുറഞ്ഞ ഇന്റർനെറ്റ് ഉപയോഗം, മെച്ചപ്പെട്ട പ്രവർത്തനം എന്നീ ആവശ്യങ്ങളെ മുന്നിൽ കണ്ടാണ് സാംസംഗ് ഗ്യാലക്‌സി ജെ2 രൂപകൽപന ചെയ്തത്. 4.7 ഇഞ്ച് ക്യൂഎച്ച്ഡി സൂപ്പർ അമോലെഡ് സ്‌ക്രീൻ, 1.3 ജിഗാഹെർട്ട്‌സ് ക്വാഡ് കോർ പ്രോസസർ എന്നിവ 4ജി അനുഭവമാണ് ഉപയോക്താവിന് സമ്മാനിക്കുന്നത്.

എൽഇഡി ഫഌഷോടു കൂടിയ 5 മെഗാ പിക്‌സൽ റിയർ കാമറ, 2 മെഗാ പിക്‌സൽ ശേഷിയുള്ള ഫ്രണ്ട് കാമറ എന്നിവ ഏറ്റവും മികച്ചതും നിലവാരമുള്ളതുമായ ചിത്രങ്ങൾ പകർത്താൻ സാംസംഗ് ഗ്യാലക്‌സി ജെ 2 സഹായിക്കുന്നു. പുതിയ കാമറ സവിശേഷതകളായ ക്വിക്ക് ലോഞ്ച്, പാം സെൽഫി എന്നിവയും ഗ്യാലക്‌സി ജെ2വിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

1 ജിബി റാം. 8.4 മില്ലി മീറ്റർ കനം. മെറ്റാലിക്ക് ഫിനിഷും ഫോക്‌സ് ലെതർ ബാക്ക് പാനലുമായി എത്തുന്ന ഗ്യാലക്‌സി ജെ2 ഗോൾഡ്, ബ്ലാക്ക്, വൈറ്റ് എന്നീ നിറങ്ങളിൽ ലഭ്യമാണ്. വില 8,490 രൂപ. ഡാറ്റ ഉപയോഗത്തിൽ അൻപതു ശതമാനത്തോളം ലാഭവും, രണ്ടിരട്ടിയിലധികം ബാറ്ററി സ്റ്റാൻഡ്‌ബൈ സമയവും നൽകാൻ പര്യാപ്തമാണ് ഗ്യാലക്‌സി ജെ2 ലെ ഡാറ്റാ അൾട്ര സേവിംഗ് മോഡ്.

യൂസർ ഇന്റർ ഫേസ് തീം മുതൽ വിപ്ലവകരമായ അൾട്ര ഡാറ്റാ സേവിംഗ് (യുഡിഎസ്) മോഡ് വരെ വികസിപ്പിക്കുന്നതിൽ സാംസംഗിന്റെ ഇന്ത്യൻ ഗവേഷണ വിഭാഗം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. യുഡിഎസ് മോഡിൽ കുറഞ്ഞ ഡാറ്റാ ഉപയോഗിച്ച് കൂടുതൽ ഇന്റർനെറ്റ് ഉപയോഗിക്കാൻ സാധിക്കും. അൻപതു ശതമാനത്തോളം ഡാറ്റാ ലാഭമാണ് ഇതിലൂടെ ലഭിക്കുക. ഫോൺ യുഡിഎസ് മോഡിലാകുന്നതോടെ റാം 11 ശതമാനം സ്വതന്ത്രമാവുകയും ഉപയോക്താവിന് മികച്ച സ്മാർട്ട്‌ഫോൺ അനുഭവം സമ്മാനിക്കുകയും ചെയ്യുന്നു.

ഇന്ത്യൻ ഉപഭോക്താക്കളെ മുന്നിൽ കണ്ട് നിർമ്മിച്ചിരിക്കുന്ന സാംസംഗ് ഗ്യാലക്‌സി ജെ2 4ജി സേവനങ്ങൾ എല്ലാവർക്കും എളുപ്പത്തിൽ ലഭ്യമാക്കുമെന്ന് സാംസംഗ് ഇന്ത്യയുടെ (മൊബൈൽ ബിസിനസ്)ഡയറക്ടർ മനു ശർമ്മ പറഞ്ഞു.