എസ്6 എഡ്ജ്+

Posted on: August 30, 2015

Samsung-Galaxy-S6-edge-+-Bi

ഡ്യുവൽ എഡ്ജ് ഡിസ്‌പ്ലേയുള്ള സ്മാർട്ട്‌ഫോൺ സാംസംഗ് ഗ്യാലക്‌സി എസ്6 എഡ്ജ്+ വിപണിയിൽ അവതരിപ്പിച്ചു. 5.7 ഇഞ്ച് ക്വാഡ് ഹൈഡെഫിഷൻ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ. ആൻഡ്രോയ്ഡ് 5.1.1. ഒക്ടകോർ ചിപ്പ്, സിനോക്‌സ് 7420 (2.1 ജിഗാഹെർട്‌സ് കോർട്ടെക്‌സ് എ57 ക്വാഡ് കോർ, 1.5 ജിഗാഹെർട്‌സ് കോർട്ടെക്‌സ് എ53 ക്വാഡ് കോർ) പ്രോസസർ. 16 ജിബി റിയർ ക്യാമറ വിത്ത് ഓപ്ടിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ. എൽഇഡി ഫ്‌ലാഷ്. 5 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ.

32 ജിബി ഇന്റേണൽ മെമ്മറി. 4ജിബി റാം. മൈക്ര എസ്ഡി കാർഡ് സ്ലോട്ടില്ല. ഫിംഗർപ്രിന്റ് സെൻസറും ഹാർട്ട് റേറ്റ് സെൻസറുമുണ്ട്. വൈഫൈ 802.11. ബ്ലൂടൂത്ത് 4.2 എൽഇ, 4ജി എൽടിഇ കാറ്റ് .9, എൽടിഇ കാറ്റ് .6, ജിപിആർഎസ്, എഡ്ജ്, ജിപിഎസ്, യുഎസ്ബി 2.0. കോർണിംഗ് ഗൊറില്ല ഗ്ലാസ്. 6.9 എംഎം കനം. ഭാരം 153 ഗ്രാം. ഫുൾ ക്യുവെർട്ടി കീ ബോർഡ്. എസ്6 എഡ്ജ് + ന് അനുയോജ്യമായ അഡീഷണൽ കീ ബോർഡിന്റെ വില 4,499 രൂപ.

Samsung-Galaxy-S6-edge-plus

സാംസംഗ് ഈ വർഷം ഇന്ത്യയിൽ പുറത്തിറക്കുന്ന 17 മത്തെ മൊബൈൽ ലോഞ്ചാണിത്. മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി നോയിഡയിലെ സാംസംഗ് പ്ലാന്റിലാണ് എസ്6 എഡ്ജ്+ നിർമ്മിക്കുന്നത്. 3000 എംഎഎച്ച് ബാറ്ററി. വയർ ഉപയോഗിച്ച് 90 മിനിട്ടിനുള്ളിലും വയർലെസായി 120 മിനിട്ടിനുള്ളിലും ചർജ് ചെയ്യാനാകും. ഗ്യാലക്‌സി എസ്6 എഡ്ജ് പ്ലസിന്റെ വില 57,000 രൂപ. വയർലെസ് ചാർജറിന്റെ വില 3,599 രൂപ.