യു യൂഫോറിയ

Posted on: May 18, 2015

മൈക്രോമാക്‌സിന്റെ പുതിയ 4 ജി എൻട്രിലെവൽ സ്മാർട്ട് ഫോണായ യു യൂഫോറിയയുടെ പ്രീബുക്കിംഗ് ആരംഭിച്ചു. യൂഫോറിയ മെയ് 28 ന് ആമസോണിൽ ലഭ്യമാകും. യൂഫോറിയയ്ക്ക് മെറ്റൽ ഫ്രെയിം ബോഡിയാണുള്ളത്. 5 ഇഞ്ച് ഹൈഡെഫനിഷൻ (1280 X 720 ഗൊറില്ല ഗ്ലാസ്) ഐപിഎസ് ഡിസ്‌പ്ലേ. സിനോജെൻ ഒഎസ് 12 (ആൻഡ്രോയ്ഡ് ലോലിപോപ് 5.0.2). 1.2 ജിഗാഹെർട്‌സ് ക്വാഡ്‌കോർ പ്രോസസർ വിത്ത് 2 ജിബി റാം. ഇന്റേണൽ സ്‌റ്റോറേജിന് 16 ജിബി റോം.

ഉന്നത ശബ്ദനിലവാരം പുലർത്തുന്ന വോൾഫ്‌സൺ സൗണ്ട് ടെക്‌നോളജിയാണ് യൂഫോറിയയിൽ ഉപയോഗിച്ചിട്ടുള്ളത്. യൂഫോറിയയിൽ ഫ്‌ലാഷോടു കൂടിയ 8 മെഗാപിക്‌സൽ ഓട്ടോഫോക്കസ് റിയർ ക്യാമറയാണുള്ളത്. ഫ്രണ്ട് ക്യാമറ 5 മെഗാ പിക്‌സൽ. 2230 എംഎഎച്ച് ബാറ്ററി. ട്രൂ കോളർ ഐഡന്റിഫിക്കേഷൻ സാങ്കേതിക വിദ്യ സംയോജിപ്പിച്ചിട്ടുണ്ട്.

സിനോജെൻ ഇമെയിൽ അക്കൗണ്ട്, ആക്‌സിലെറോമീറ്റർ, ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസെർ, 6 ആക്‌സിസ് ജിറോസ്‌കോപ്, ഇലക്ട്രോണിക് കോമ്പസ് തുടങ്ങിയവയും യൂഫോറിയയിലുണ്ട്. തെരഞ്ഞെടുക്കാൻ രണ്ട് കളർ വേരിയന്റുകൾ. വില 6,999 രൂപ.