ഗോപാല്‍ സ്നാക്സ് ഐപിഒ മാര്‍ച്ച് 6 ന്

Posted on: March 2, 2024

കൊച്ചി : പ്രമുഖ എഫ്എംസിജി കമ്പനിയായ ഗോപാല്‍ സ്നാക്സ് ലിമിറ്റഡിന്റെ പ്രഥമ ഓഹരി വില്‍പ്പന(ഐപിഒ) മാര്‍ച്ച് 6 ന് ആരംഭിക്കും. 381-401 രൂപയാണ് ഇക്വിറ്റി ഓഹരി വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഒരു രൂപയാണ് മുഖവില.

ഓഹരികള്‍ക്കായി നിക്ഷേപകര്‍ക്ക് മാര്‍ച്ച് 11 വരെ അപേക്ഷിക്കാം. വാങ്ങാവുന്ന കുറഞ്ഞ ഒഹരികളുടെ എണ്ണം 37 ആണ്. 650 കോടി രൂപയുടെ പുതിയ ഓഹരികളാണ് ഐപിഒയിലൂടെ കമ്പനി വിറ്റഴിക്കാന്‍ ലക്ഷ്യമിടുന്നത്.

ഗോപാല്‍ എന്ന ബ്രാന്‍ഡില്‍ കമ്പനിക്ക് വിവിധ വിഭാഗങ്ങളിലായി 84 ഭക്ഷ്യ ഉല്‍പ്പന്നങ്ങളാണ് ഉള്ളത്. ഇന്ത്യയിലുടനീളം 10 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും ശക്തമായ സാന്നിധ്യമുണ്ട്.