ഇന്ത്യാബുള്‍സ് കടപ്പത്ര വില്പനയിലൂടെ 1000 കോടി സമാഹരിക്കുന്നു

Posted on: September 13, 2022

കൊച്ചി : ഇന്ത്യാബുള്‍സ് ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് കടപ്പത്ര വില്പനയിലൂടെ 1000 കോടി സമാഹരിക്കുന്നു. രണ്ടാം ഘട്ട കടപ്പത്ര (എന്‍സിഡി) വില്പന ആരംഭിച്ചു. സെപ്തംബര്‍ 22 വരെ വാങ്ങാം.

ആയിരം രൂപ മുഖവിലയുള്ള ഈ കടപ്പത്ര നിക്ഷേപത്തിലൂടെ പ്രതിവര്‍ഷം 8.33 ശതമാനം മുതല്‍ 9.55 ശതമാനം വരെ വാര്‍ഷിക ആദായം നേടാം. 24 മാസം, 36 മാസം, 60 മാസം എന്നിങ്ങനെ വ്യത്യസ്ത കാലാവധികളിലുള്ള നിക്ഷേപ ഒപ്ഷനുകളുണ്ട്.

ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ക്രിസിലിന്റെ എഎ/ സ്റ്റേബിള്‍, ഐസിആര്‍എ ലിമിറ്റഡിന്റെ എഎ/ സ്റ്റേബിള്‍ റേറ്റിങ്ങുകളും ഈ കടപ്പത്രത്തിനുണ്ട്. ഈ കടപ്പത്രങ്ങള്‍ ബിഎസ്ഇ, എന്‍എസ്ഇ എന്നീ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യും.