ഇന്ത്യബുൾസ് യുകെയിലെ ഓക്‌നോർത്ത് ബാങ്കിന്റെ ഓഹരിവാങ്ങി

Posted on: November 12, 2015

OakNorth-Bank-Big

മുംബൈ : ഇന്ത്യബുൾസ് ഹൗസിംഗ് ഫിനാൻസ് യുകെയിലെ ഓക്‌നോർത്ത് ബാങ്കിന്റെ 39.76 ശതമാനം ഓഹരികൾ വാങ്ങി. ഇന്ത്യബുൾസ് ചെയർമാൻ സമീർ ഗെലോട്ട് വ്യക്തിഗതമായി 10 ശതമാനം ഓഹരികൾ കൂടി വാങ്ങിയേക്കും.

100 മില്യൺ (661 കോടി രൂപ) ഡോളറിന്റേതാണ് ഇടപാട്. കുറഞ്ഞനിരക്കിൽ നിക്ഷേപം സമാഹരിക്കാനുള്ള അവസരമാണ് ഏറ്റെടുക്കലിലൂടെ ഇന്ത്യബുൾസിന് ലഭിക്കുന്നത്. വാണിജ്യബാങ്കായ ഓക്‌നോർത്ത് ബാങ്കിനെ ഏറ്റെടുക്കുന്നതിലൂടെ ഇന്ത്യബുൾസിന് ഒരു ആഗോള പ്ലാറ്റ്‌ഫോം ലഭിക്കുകയാണെന്ന് കമ്പനി അറിയിച്ചു.