ഹര്‍ഷ എന്‍ജിനീയേഴ്‌സ് ഇന്റര്‍നാഷണല്‍ ഐപിഒ 14ന്

Posted on: September 12, 2022

മുംബൈ : അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രിസിഷന്‍ ബെയറിംഗ് കേജസ് നിര്‍മാതാക്കളായ ഹര്‍ഷ എന്‍ജിനീയേഴ്‌സ് ഇന്റര്‍നാഷണലിന്റെ പ്രാഥമികഓഹരി വില്പന 14ന് തുറക്കും.

16ന് സമാപിക്കുന്ന ഐപിയിലൂടെ 755 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. ഒരു ഓഹരിക്ക് 314 രൂപ മുതല്‍ 330 രൂപ വരെ പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്ന ഐപിഒയില്‍ കുറഞ്ഞത് 45 ഷെയറുകളിലേക്കും അതിന്റെ ഗുണിതങ്ങളിലേക്കും നിക്ഷേപകര്‍ക്ക് ലേലം വിളിക്കാം. 455 കോടി രൂപ
യുടെ പുതിയ ഓഹരികളുടെ കൈമാറ്റവും 300 കോടി രൂപ വരെയുള്ള ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുന്നത്. പ്രാഥമികഓഹരി വില്പനയില്‍ 50 ശതമാനം ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്കാണ് നീക്കിവെച്ചിരിക്കുന്നത്.

നോണ്‍ ഇന്‍സ്റ്റിഷണല്‍ നിക്ഷേപകര്‍ക്കും റിട്ടെയ്ല്‍ നിക്ഷേപകര്‍ക്കും യഥാക്ര 15%, 35% വീതവും അനുവദിക്കും. ഐപിഒയിലൂടെ ലഭിക്കുന്ന തുക 270 കോടി രൂപവരെ കടം തിരിച്ചടവിനായി വിനിയോഗിക്കുമെന്ന് കമ്പനി അറിയിച്ചു. ആക്‌സിസ് ക്യാപിറ്റല്‍,ഇക്വിറ്റസ് ക്യാപിറ്റല്‍, ജെഎം ഫിനാന്‍ഷ്യല്‍ എന്നിവയാണ് ഇവിന്റെ ബുക്ക് റണ്ണിംഗ് ലീഡ്മാനേജര്‍.