അവലോണ്‍ ടെക്‌നോളജീസ് ഐപിഒയ്ക്ക്

Posted on: August 11, 2022


കൊച്ചി : അവലോണ്‍ ടെക്‌നോളജീസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പന (ഐപിഒ)യ്ക്ക് അനുമതി തേടി സെബിയ്ക്ക് കരടു രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.

ഐപിഒയിലൂടെ 1,025 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 400 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 625 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നതായിരിക്കും ഐപിഒ.

 

TAGS: Avalon |