13
Monday
May 2024
May 2024
വിപ്രോ ഓഹരികളുടെ ബൈ ബാക്ക് 29 മുതൽ
Posted on: December 24, 2020
മുംബൈ : പ്രമുഖ ഐ.ടി. കമ്പനിയായ വിപ്രോയുടെ ഓഹരി മടക്കിവാങ്ങല് പദ്ധതി ഡിസംബര്‍ 29 മുതല്‍ ജനുവരി 11 വരെയായി നടക്കും. ഓഹരിയൊന്നിന് 400 രൂപ നിരക്കില്‍ 9,500 കോടി രൂപ ചെലവില്‍ 23.75 കോടി ഓഹരികളാണ് കമ്പനി തിരികെ വാങ്ങുന്നത്. ഡിസംബര്‍ 11 ആണ് റെക്കോഡ് തീയതി.
അതായത് ഡിസംബര്‍ 11 വരെ വിപ്രോ ഓഹരികള്‍ കൈവശമുള്ളവര്‍ക്ക് വേണമെങ്കില്‍ ഓഹരികള്‍ തിരിച്ചുനല്‍കാന്‍ കഴിയും. അര്‍ഹരായ ഓഹരിയുടമകളെ ഇതുസംബന്ധിച്ച് അറിയിക്കുമെന്ന് വിപ്രോ വ്യക്തമാക്കിയിട്ടുണ്ട്. ജനുവരി 20-ന് ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും കമ്പനി അറിയിച്ചു.
TAGS: Wipro |
News in this Section