കൊച്ചിന്‍ ഷിപ്യാര്‍ഡ് ലാഭത്തില്‍ കുറവ്

Posted on: November 14, 2020

കൊച്ചി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചിന്‍ ഷിപ്യാര്‍ഡ് ലിമിറ്റഡിന്റ അറ്റാദായം നടപ്പു സാമ്പത്തിക വര്‍ഷം സെപ്തംബര്‍ 30ന് അവസാനിച്ച രണ്ടാം ക്വാര്‍ട്ടറില്‍ 47.79 ശതമാനം കുറഞ്ഞ് 108.36 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 207.57 കോടി രൂപയായിരുന്നു.

അതേസമയം ഒന്നാം ക്വാര്‍ട്ടറിലെ 42.64 കോടി രൂപയെ അപേക്ഷിച്ച് ഈ ക്വാര്‍ട്ടറില്‍ അറ്റാദായം 39.35 ശതമാനം വര്‍ധന രേഖപ്പെടുത്തി. പ്രവര്‍ത്തന വരുമാനം 32.43 ശതമാനം കുറഞ്ഞ് 657.40 കോടി രൂപയായി. കമ്പനിയുടെ മൊത്ത വരുമാനം 702.74 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 1052.5 കോടിയായിരുന്നു. ടെംബ ഷിപ്യാര്‍ഡ് ലിമിറ്റഡ് എന്ന കമ്പനിയെ ഏറ്റെടുക്കുന്ന പ്രക്രിയ ഈ ക്വാര്‍ട്ടറില്‍ പൂര്‍ത്തിയാക്കി. ഇതോടെ ഈ കപ്പല്‍ശാല ഒരു കൊച്ചിന്‍ ഷിപ്യാര്‍ഡിന്റെ പൂര്‍ണ ഉടമസ്ഥതയിലായി.

TAGS: Cochin Shipyard |