ടി സി എസ് 16,000 കോടിയുടെ ഓഹരികൾ തിരികെ വാങ്ങും

Posted on: October 8, 2020

മുംബൈ : മുന്‍നിര ഐ.ടി. കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് 16,000 കോടി രൂപയുടെ ഓഹരികള്‍ തിരിച്ചുവാങ്ങാന്‍ തീരുമാനിച്ചു. 6.33 കോടി ഓഹരികളാണ് ഇത്തരത്തില്‍ തിരിച്ചെടുക്കുക. ഓഹരിയൊന്നിന് 3,000 രൂപ വീതമാണ് ടി. സി. എസ്. വാഗ്ദാനം ചെയ്തിരിക്കുന്ന്ത്.

ഓഹരി തിരിച്ചുവാങ്ങുന്നതിന് തീരുമാനമാകുമെന്ന പ്രതീക്ഷയില്‍ ബുധനാഴ്ച ടി.സി.എസ്. ഓഹരി വില ഒരവസരത്തില്‍ 2769 രൂപ വരെ എത്തിയിരുന്നു. ഒടുവില്‍ 21.25 രൂപ നേട്ടത്തില്‍ 2.737 രൂപയില്‍ ക്ലോസ് ചെയ്തു. 2018 ലും കമ്പനി 16,000 കോടി രൂപയുടെ ഓഹരികള്‍ മടക്കി വാങ്ങിയിരുന്നു. അന്ന് ഓഹരിയൊന്നിന് 2,100 രൂപ നിരക്കില്‍ 7.61 കോടി ഓഹരികളാണ് തിരിച്ചു വാങ്ങിയത്.

TAGS: Air Aisa | Tata Group |