റിലയന്‍സ് അവകാശ ഓഹരി ഇഷ്യുന് മികച്ച ഡിമാന്റ്

Posted on: June 3, 2020

മുംബൈ : റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ അവകാശ ഓഹരി വില്‍പനയ്ക്ക് വന്‍ പ്രതികരണം. മെയ് 20 ന് ആരംഭിച്ച വില്‍പന ഇന്ന് അവസാനിക്കും. 53,124 കോടി രൂപയുടെ അവകാശ ഓഹരിക്കായുള്ള അപേക്ഷ ഇപ്പോള്‍ത്തന്നെ പരിധി കടന്നു.

ഇന്നലത്തെ കണക്കനുസരിച്ച് സബസ്‌ക്രിപ്ഷന്‍ 129.8 ശതമാനമാണ്. 54.9 കോടി അവകാശ ഓഹരിക്കുള്ള അപേക്ഷയാണ് ഇതുവരെ ലഭിച്ചത്. വില്‍പനയ്ക്കുള്ളത് 42.26 കോടി ഓഹരിയാണ്.

കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ലോകത്തെ ഒരു ധനകാര്യ ഇതര സ്ഥാപനം നടത്തുന്ന ഏറ്റവും വലിയ അവകാശ ഓഹരി വില്‍പനയാണ് റിലയന്‍സിന്റെതെന്ന് കരുതുന്നു.