19
Sunday
May 2024
May 2024
ടാറ്റാ മോട്ടോഴ്സ് കടപ്പത്രംവഴി 1000 കോടി സമാഹരിക്കും
Posted on: May 6, 2020
മുംബൈ : പ്രമുഖ കാര്‍നിര്‍മാതാക്കളായ ടാറ്റാ മോട്ടോഴ്സ് കടപ്പത്രം വഴി ആയിരം കോടി രൂപ സമാഹരിക്കും. ഓഹരിയാക്കി മാറ്റാന്‍ കഴിയാത്ത 10,000 കടപ്പത്രങ്ങള്‍ പ്രൈവറ്റ് പ്ലേസ്മെന്റ് രീതിയില്‍ പുറത്തിറക്കാന്‍ ബോര്‍ഡ് അംഗീകാരം നല്കി.
പത്തുലക്ഷം രൂപ മുഖവിലയുള്ള കടപ്പത്രങ്ങള്‍ മൂന്നുതവണയായിട്ടാവും ഇറക്കുക. ആദ്യം 500 കോടി രൂപയുടെയും തുടര്‍ന്ന് രണ്ടുഘട്ടങ്ങളിലായി 300 കോടി, 200 കോടി എന്നിങ്ങനെയുമാണ് പുറത്തിറക്കുകയെന്ന് കമ്പനി വ്യക്തമാക്കി. ടാറ്റാ മോട്ടോഴ്സിനു പുറമേ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ആയിരം കോടി രൂപയും ടി.വി.എസ്. മോട്ടോര്‍ കമ്പനി 500 കോടി രൂപയും സമാഹരിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്.
TAGS: Tata Motors |
News in this Section
Related News