ഓഹരിവിപണിയിൽ വ്യതിയാനം

Posted on: November 11, 2019

മുംബൈ : ഓഹരിവിപണിയിൽ വ്യതിയാനം. ബിഎസ്ഇ സെൻസെക്‌സ് 10.13 പോയിന്റ് ഉയർന്ന് 40,333.06 പോയിന്റിലും നിഫ്റ്റി 4.85 പോയിന്റ് കുറഞ്ഞ് 11,904.55 പോയിന്റിലുമാണ് രാവിലെ 10.04 ന് വ്യാപാരം നടക്കുന്നത്.

യെസ് ബാങ്ക്, എൻടിപിസി, ഭാരതി എയർടെൽ, ടാറ്റാ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

സൺ ഫാർമ, എച്ച്‌സിഎൾ ടെക്, ടിസിഎസ്, ഹീറോ മോട്ടോകോർപ്, ഏഷ്യൻ പെയിന്റ്‌സ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |