ഓഹരിവിപണികളിൽ നഷ്ടം

Posted on: October 23, 2019

മുംബൈ : ഓഹരിവിപണികളിൽ നേരിയ നഷ്ടം. ബിഎസ്ഇ സെൻസെക്‌സ് 79.86 പോയിന്റ് കുറഞ്ഞ് 38,883.98 പോയിന്റിലും നിഫ്റ്റി 73.50 പോയിന്റ് കുറഞ്ഞ് 11,588.35 പോയിന്റിലുമാണ് രാവിലെ 9.39 ന് വ്യാപാരം നടക്കുന്നത്.

എച്ച്‌സിഎൽ ടെക്, അക്‌സിസ് ബാങ്ക്, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, എസ് ബി ഐ, ഐടിസി, ഏഷ്യൻ പെയിന്റ്‌സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഇൻഫോസിസ്, ഭാരതി എയർടെൽ, ടാറ്റാ മോട്ടോഴ്‌സ്, ബജാജ് ഫിനാൻസ്, ഹിന്ദ് യൂണിലിവർ, ടാറ്റാ സ്റ്റീൽ, ഹീറോ മോട്ടോകോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |