17
Friday
May 2024
May 2024
ഐ. ആര്. സി. ടി. സി. ഓഹരി ആദ്യദിനം ലിസ്റ്റിംഗ് 128 ശതമാനം നേട്ടം
Posted on: October 15, 2019
മുംബൈ : പൊതുമേഖലാ സ്ഥാപനമായ ഐ. ആര്. സി. ടി. സി. യുടെ ഓഹരികള്‍ വിപണിയില്‍ ലിസ്റ്റു ചെയ്ത ദിവസം തന്നെ ഓഹരി വിലയില്‍ വന്‍ കുതിപ്പ്. ആദ്യദിനം ഓഹരിയൊന്നിന് 128 ശതമാനം വില വര്‍ധനയാണ് രേഖപ്പെടുത്തിയത്.
320 രൂപയ്ക്ക് പുറത്തിറക്കിയ ഓഹരികള്‍ 101.25 ശതമാനം വര്‍ധനയോടെ രാവിലെ 644 രൂപയിലായിരുന്നു വ്യാപാരം തുടങ്ങിയത്. ഇത് ഒരവസരത്തില്‍ 743.80 രൂപവരെയെത്തി. ഒടുവില്‍ 728.60 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ചു. 127.69 ശതമാനം വര്‍ധന.
112 ഇരട്ടി അപേക്ഷകളായിരുന്നു ഐ. പി. ഒയ്ക്ക് ലഭിച്ചത്. പത്തു രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 315-320 രൂപയായിരുന്നു സൂചിത വില.
320 രൂപ നിരക്കിലാണ് ഓഹരികള്‍ അലോട്ട് ചെയ്തത്. 2008-ല്‍ മിനിരത്നപദവി ലഭിച്ച കമ്പനിയാണ് ഐ. ആര്. സി. ടി. സി.
TAGS: IRCTC |
News in this Section