ടി. സി. എസിന് ലാഭം 8,042 കോടി രൂപ

Posted on: October 11, 2019

കൊച്ചി : രാജ്യത്തെ ഏറ്റവും വലിയ ഐ. ടി കമ്പനി ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടി. സി. എസ്.) അറ്റാദായം ജൂലായ്- സെപ്റ്റംബര്‍ പാദത്തില്‍ 1.8 ശതമാനം വര്‍ധിച്ച് 8.042 കോടി രൂപയായി. കഴിഞ്ഞ ആറ് പാദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന അറ്റാദായമാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ 7,901 കോടി രൂപയായിരുന്നു ലാഭം.

വരുമാനം 5.8 ശതമാനം വര്‍ധിച്ച് 38,977 കോടി രൂപയിലെത്തി. ഓഹരിയൊന്നിന് അഞ്ച് രൂപ വീതം രണ്ടാമത്തെ ഇടക്കാല ലാഭവിഹിതവും 40 രൂപ പ്രത്യേക ലാഭവിഹിതവും ടി. സി. എസ്. ബോര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്.

TAGS: TCS |