ഐ.ആര്‍.സി.ടി.സി ഐ.പി.ഒ : 111 ഇരട്ടി അപേക്ഷകള്‍

Posted on: October 4, 2019

മുംബൈ : ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ (ഐ.ആര്‍.സി.ടി.സി ) ഐ. പി. ഒ. യ്ക്ക് വിപണിയില്‍ മികച്ച പ്രതികരണം. 111 ഇരട്ടി അപേക്ഷകളാണ് വ്യാഴാഴ്ച വൈകീട്ട് 4.15 വരെ ലഭിച്ചത്. പത്തുരൂപ മുഖവിലയുള്ള 2.016 കോടി ഓഹരികളാണ് കമ്പനി വിറ്റഴിക്കുന്നത്.

ഇതില്‍ 1.6 ലക്ഷം ഓഹരികള്‍ ജീവനക്കാര്‍ക്കായി നീക്കിവെച്ചിട്ടുള്ളതാണ്. ഇതിനായി ആകെ 225.09 കോടി ഓഹരികള്‍ക്കുള്ള അപേക്ഷകളാണ് ലഭിച്ചത്. വിതരണം തുടങ്ങി രണ്ടാം ദിവസം തന്നെ 3.25 ഇരട്ടി അപേക്ഷകളെത്തിയിരുന്നു.

ഓഹരിയൊന്നിന് 315-320 രൂപയാണ് പ്രൈസ് ബാന്‍ഡായി നിശ്ചയിച്ചിരുന്നത്. സെപ്റ്റംബര്‍ 30- ന് തുടങ്ങിയ ഐ.പി.ഒ. വ്യാഴാഴ്ച ക്ലോസ് ചെയ്തു. 40 ഓഹരികള്‍ വീതമുള്ള ലോട്ടുകളാണ് അനുവദിച്ചിരുന്നത്.

TAGS: IRCTC |