ഐ.ആര്‍.സി.ടി.സി. ഐ. പി.ഒ. വില 315 രൂപ മുതല്‍

Posted on: September 26, 2019

മുംബൈ : ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ ഐ. പി. ഒ. തീയതി പ്രഖ്യാപിച്ചു. ഓഹരിയൊന്നിന് 315-320 രൂപയാണ് പ്രൈസ് ബാന്‍ഡായി നിശ്ചയിച്ചിട്ടുള്ളത്. സെപ്റ്റംബര്‍ 30 ന് തുടങ്ങി ഒക്ടോബര്‍ മൂന്നിന് ഇഷ്യു അവസാനിക്കും.

പത്തുരൂപ മുഖവിലയുള്ള രണ്ടുകോടി ഓഹരികളാണ് കമ്പനി വിറ്റഴിക്കുന്നത്. ആകെ 12.50 ശതമാനം ഓഹരികള്‍ വരുമിത്. ഓഫര്‍ ഫോര്‍ സെയില്‍ രീതിയിലായിരിക്കും വില്‍പ്പന. ഇതിനു പുറമേ 1.60 ലക്ഷം ഓഹരികള്‍ ജീവനക്കാര്‍ക്കായി നീക്കിവെച്ചിട്ടുണ്ട്. ഇതുകൂടി ചേര്‍ത്ത് ആകെ 12.60 ശതമാനം ഓഹരികള്‍ വിറ്റഴിക്കും.

50 ശതമാനം ഓഹരികള്‍ യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങള്‍ക്കായി നീക്കിവെച്ചിട്ടുണ്ട്. 35 ശതമാനം പൊതുവിഭാഗത്തിനു നല്‍കും. ജീവനക്കാര്‍ക്ക് ഓഹരിയൊന്നിന് പത്തുരൂപ ഇളവു നല്‍കും.

40 ഓഹരി വീതമാണ് ഒരു ലോട്ടിലുണ്ടാവുക. തുടര്‍ന്ന് 40- ന്റെ ഗുണിതങ്ങളായി അപേക്ഷിക്കാം. ഏകദേശം 365 മുതല്‍ 645 കോടി രൂപയാണ് വില്‍പ്പനയിലൂടെ പ്രതീക്ഷിക്കുന്നത്.

TAGS: IRCTC |