ഐ.ആര്‍.സി.ടിസി. ഐ.പി.ഒ അടുത്തയാഴ്ച

Posted on: September 25, 2019

മുംബൈ : വന്‍കിട കമ്പനികള്‍ക്കുള്ള കോര്‍പ്പറേറ്റ് നികുതി കുറച്ചതിനെ തുടര്‍ന്ന് വിപണി ശക്തമായി തിരിച്ചുവന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പ്പറേഷന്‍ (ഐ.ആര്‍സി.ടിസി) ഐ. പി. ഒ. അടുത്തയാഴ്ച നടത്തിയേക്കും. സെപ്റ്റംബര്‍ 30 ന് ഐ. പി. ഒ. തുടങ്ങുമെന്നാണ് വിവരം. ഇതിന്റെ ഭാഗമായി എത്ര ഓഹരികള്‍ വില്‍ക്കുമെന്നും അതിന്റെ വില വിവരവും ബുധനാഴ്ച പ്രഖ്യാപിച്ചേക്കും. ഏകദേശം 480 കോടിക്കും 600 കോടി രൂപയ്ക്കും ഇടയില്‍ മൂലധനം സമാഹരിക്കുന്നതിനാണ് ഐ.ആര്‍.സി.ടി.സി ലക്ഷ്യമിട്ടിരിക്കുന്നത്.

2019 സാമ്പത്തിക വര്‍ഷം 25 ശതമാനം വളര്‍ച്ച നേടിയ കമ്പനി 1899 കോടി രൂപയുടെ വരുമാനം നേടിയിരുന്നു. 272.5 കോടിയായിരുന്നു ലാഭം.

TAGS: IRCTC |