അപ്പോളോ ടയേഴ്‌സിന് 142 കോടി രൂപ അറ്റാദായം

Posted on: August 1, 2019

ന്യൂഡൽഹി : അപ്പോളോ ടയേഴ്‌സിന് നടപ്പ് വർഷം ഒന്നാം ക്വാർട്ടറിൽ (ഏപ്രിൽ – ജൂൺ) 142 കോടി രൂപ അറ്റാദായം. വിറ്റുവരവ് 4,272 കോടി രൂപ. മുൻ വർഷം ഇതേകാലയളവിൽ 4,249 കോടി രൂപയായിരുന്നു. പ്രവർത്തനലാഭം 502 കോടി രൂപ.

ഇന്ത്യയിൽ നിന്നുള്ള വരുമാനത്തിൽ ഒരു ശതമാനവും യൂറോപ്പിൽ നിന്നുള്ള വരുമാനത്തിൽ 5 ശതമാനവും വളർച്ച കൈവരിച്ചു.