ഇന്‍ഡിഗോയ്ക്ക് 43 ഇരട്ടി ലാഭവര്‍ധന

Posted on: July 20, 2019


മുംബൈ : ചെലവു കുറഞ്ഞ വിമാനക്കമ്പനിയായ് ഇന്‍ഡിഗോയുടെ മാതൃകകമ്പനി ഇന്റര്‍ഗ്ലോബ് ഏവിയേഷന് 43 ഇരട്ടി ലാഭവര്‍ധന. ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ നികുതി കഴിച്ചുള്ള ലാഭം 1203.10 കോടി രൂപയാണ്. മുന്‍വര്‍ഷം ഇതേകാലത്ത് 27.80 കോടി മാത്രമായിരുന്നു ഇത്. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലാഭമാണിതെന്ന് സി.ഇ.ഒ. റണോജോയ് ദത്ത പറഞ്ഞു.

പ്രവര്‍ത്തനവരുമാനം 44.7 ശതമാനം ഉയര്‍ന്ന് 9420.10 കോടി രൂപയിലെത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കമ്പനിയുടെ ശേഷിയില്‍ 30.3 ശതമാനമാണ് വര്‍ധന. യാത്രികരില്‍നിന്നും ചരക്കുകടത്തില്‍ നിന്നുമുള്ള വരുമാനം ഉയര്‍ന്നിട്ടുണ്ട്. 8445.10 കോടിരൂപയാണ് ടിക്കറ്റിനത്തിലുള്ള വരുമാനം. 46.4 ശതമാനം വളര്‍ച്ച. ജൂണ്‍ 30 വരെയുള്ള കണക്കുപ്രകാരം 17.337 കോടി രൂപ നീക്കിയിരിപ്പുണ്ട്.

TAGS: IndiGo |