04
Saturday
May 2024
May 2024
ആസ്റ്റർ ഡിഎം ഐപിഒ 1.33 മടങ്ങ് അപേക്ഷകർ
Posted on: February 16, 2018
മുംബൈ : ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ ഇനീഷ്യൽ പബ്ലിക് ഓഫറിന് 1.33 മടങ്ങ് അപേക്ഷകൾ ലഭിച്ചു. പ്രമോട്ടർമാർ 3.74 കോടി ഓഹരികൾ വിൽക്കാനൊരുങ്ങിയപ്പോൾ 4.88 കോടി ഓഹരികൾക്കുള്ള അപേക്ഷകളാണ് ലഭിച്ചത്.
റീട്ടെയ്ൽ നിക്ഷേപകരിൽ നിന്നും 1.19 മടങ്ങ് അപേക്ഷകളും നിക്ഷേപക സ്ഥാപനങ്ങളുടെ വിഭാഗത്തിൽ 2.14 മടങ്ങും സ്ഥാപനേതര വിഭാഗത്തിൽ 58 ശതമാനവും അപേക്ഷകളാണ് ലഭിച്ചത്. അലോട്ട്മെന്റ് പൂർത്തിയാക്കി ആസ്റ്റർ ഓഹരികൾ അടുത്തയാഴ്ച ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റ് ചെയ്യും.
News in this Section