13
Monday
May 2024
May 2024
എൽ ഐ സി ഓഹരി വിപണിയിൽ 55,000 കോടി നിക്ഷേപിക്കും
Posted on: September 15, 2014
എൽ ഐ സി നടപ്പുവർഷം ഓഹരി വിപണിയിൽ 55,000 കോടി രൂപ നിക്ഷേപിക്കും. കഴിഞ്ഞവർഷം 51,000 കോടിയായിരുന്നു എൽ ഐ സി യുടെ നിക്ഷേപം. കടപ്പത്ര വിപണിയിലെ നിക്ഷേപം 2015 മാർച്ചിൽ 2.5 ലക്ഷം കോടിയായി ഉയരുമെന്ന് ചെയർമാൻ എസ്. കെ. റോയ് പറഞ്ഞു.
സെയിലിലെ 5 ശതമാനവും എച്ച്എഎല്ലിലെയും ആർഐഎൻഎല്ലിലെയും 10 ശതമാനം വീതം ഓഹരികളും വിറ്റഴിക്കാൻ എൽ ഐ സി ആലോചിക്കുന്നതായി ചെയർമാൻ വെളിപ്പെടുത്തി. അതേസമയം യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, സെൻട്രൽ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവയിലെ ഓഹരി നിക്ഷേപം എൽ ഐ സി ഈ വർഷം വർധിപ്പിക്കുകയും ചെയ്തു.
TAGS: Disinvestment | Investment In Bond Market | Investment In Equity Market | LIC |
News in this Section