03
Friday
May 2024
May 2024
ഓഹരിവിപണികളിൽ നഷ്ടം
Posted on: August 9, 2017
മുംബൈ : ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരിവിപണികളിൽ നഷ്ടം തുടരുന്നു. ഉത്തരകൊറിയയ്ക്ക് അമേരിക്ക നൽകിയ മുന്നറിയിപ്പ് വിപണികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ബിഎസ്ഇ സെൻസെക്സ് 137.78 പോയിന്റ് കുറഞ്ഞ് 31,876 പോയിന്റിലും നിഫ്റ്റി 41.30 പോയിന്റ് കുറഞ്ഞ് 9,937 പോയിന്റിലുമാണ് രാവിലെ 9.20 ന് വ്യാപാരം നടക്കുന്നത്. ബാങ്കിംഗ്, ഫാർമ ഓഹരികൾ വില്പനസമ്മർദം നേരിടുന്നുണ്ട്.
സൺ ഫാർമ, ഡോ. റെഡീസ്, ഐസിഐസിഐ ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ലുപിൻ, ഭാരതി എയർടെൽ, അക്സിസ് ബാങ്ക്, കോൾ ഇന്ത്യ, എൽ & ടി, ഒഎൻജിസി, സിപ്ല, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section
Trending News