03
Friday
May 2024
May 2024
വരുൺ ബിവറേജ്സ് ഐപിഒ 26 മുതൽ
Posted on: October 22, 2016
കൊച്ചി : വരുൺ ബിവറേജ്സിന്റെ ഇനീഷ്യൽ പബ്ലിക്ക് ഓഫർ ഒക്ടോബർ 26-ന് തുടങ്ങി 28-ന് അവസാനിക്കും. പത്തു രൂപ മുഖവിലയുള്ള രണ്ടര കോടി ഓഹരികൾ നൽകി 1100 കോടി രൂപ് സമാഹരിക്കും. ഓഹരിയുടെ പ്രൈസ് ബാൻഡ് 440-445 രൂപ.
പ്രമോട്ടർമാരായ രവി ജയ് പൂരിയയും മകൻ വരുൺ ജയ് പൂരിയയും 50 ലക്ഷം ഓഹരികൾ വിൽക്കും. കമ്പനി 15 ദശലക്ഷം പുതിയ ഓഹരികൾ ഇഷ്യു ചെയ്യും. കൊട്ടക് മഹീന്ദ്ര കാപ്പിറ്റൽ, ആക്സിസ് കാപ്പിറ്റൽ, സിഎൽഎസ് എ ഇന്ത്യ, യെസ് സെക്യൂരിറ്റീസ് തുടങ്ങിയവയാണ് ഇഷ്യുവിന്റെ ലീഡ് മാനേജർമാർ. ഓഹരികൾ ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റ് ചെയ്യും.
TAGS: Varun Beverages |
News in this Section
Related News
Trending News