ടാറ്റാ മോട്ടോഴ്‌സിന് 2,768.91 കോടി അറ്റാദായം

Posted on: August 7, 2015

Tata-Motors-showroom-big

മുംബൈ : ടാറ്റാ മോട്ടോഴ്‌സിന്റെ അറ്റാദായത്തിൽ ഇടിവ്. നടപ്പ് ധനകാര്യവർഷം ജൂൺ 30 ന് അവസാനിച്ച ഒന്നാം ക്വാർട്ടറിൽ സംയോജിത അറ്റാദായം 48.7 ശതമാനം കുറഞ്ഞ് 2768.91 കോടിയായി. മുൻവർഷം ഒന്നാം ക്വാർട്ടറിൽ 5,398.21 കോടിയായിരുന്നു അറ്റാദായം.

റേഞ്ച് റോവർ വാഹനങ്ങളുടെ വില്പന ചൈനയിൽ കുറഞ്ഞതാണ് കാരണം. വിറ്റുവരവ് കഴിഞ്ഞ വർഷം ഇതേകാലയളവിലെ 64,150.74 കോടിയിൽ നിന്ന് 60,180.57 കോടിയായി.

കയറ്റുമതിയും കമേർഷ്യൽ വാഹനങ്ങളും പാസഞ്ചർ വാഹനങ്ങളും ഉൾപ്പടെ ഒന്നാം ക്വാർട്ടറിൽ 1,17,439 വാഹനങ്ങൾ വില്പന നടത്തി. മുൻവർഷം ഇതേകാലയളവിനേക്കാൾ 6.2 ശതമാനം വളർച്ചകൈവരിച്ചു.