ലുലു വെഡിംഗ് ഉത്സവിന് ഇന്ന് തുടക്കമായി

Posted on: January 31, 2024

കൊച്ചി : മാറി വരുന്ന വെഡ്ഡിംഗ് ട്രെന്‍ഡുകള്‍ പരിചയപ്പെടുത്തുന്ന ലുലു വെഡ്ഡിംഗ് ഉത്സവിന് ഇന്ന് കൊച്ചി ലുലു മാളില്‍ തുടക്കമാകും. ലുലു മാളില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര താരങ്ങളായ നമിത പ്രമോദ്, മാളവിക മേനോന്‍, ദേവിക സഞ്ജയ്, മുബിന്‍ റാഫി എന്നിവര്‍ ചേര്‍ന്ന് ലുലു വെഡ്ഡിംഗ് ഉത്സവ് 2024 ലോഗോ പ്രകാശനം ചെയ്തു.

ഫെബ്രുവരി 4 വരെ അഞ്ച് ദിവസങ്ങളിലായി നടക്കുന്ന മെഗാ എക്‌സ്‌പോ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ വെഡ്ഡിംഗ് എക്‌സ്‌പോയാണ്. വിവാഹ ലൊക്കേഷന്‍, സാരി, പൂക്കള്‍, അലങ്കാരങ്ങള്‍ തുടങ്ങി വെഡ്ഡിങ് പ്ലാനുകളുമായി ബന്ധപ്പെട്ട എല്ലാം ഒരു കുടക്കീഴില്‍ അണിനിരക്കുന്ന പരിപാടിയില്‍ വിവാഹ വസ്ത്രധാരണം, അലങ്കാരം, ഫൊട്ടോഗ്രഫി, വിഡിയോഗ്രഫി, കേറ്ററിംഗ് തുടങ്ങി പുതിയ വെഡ്ഡിംഗ് ട്രെന്‍ഡുകള്‍ പരിചയപ്പെടാനും വധു-വരന്മാര്‍ക്ക് വെഡ്ഡിംഗ് പ്ലാനര്‍മാരുമായി നേരിട്ട് സംവദിക്കാനും സൗകര്യമുണ്ടാകും. 3, 4 തീയതികളില്‍ വെഡ്ഡിംഗ് റാംപ് ഷോ സംഘടിപ്പിച്ചിട്ടുണ്ട്. മാളില്‍ അഞ്ച് ദിവസങ്ങളിലും കലാപരിപാടികളും ഉണ്ടാകും.