ബീ മൈന്‍ കലക്ഷന്‍സുമായി ജോയ് ആലുക്കാസ്

Posted on: February 11, 2023

തൃശൂര്‍ : വാലന്റൈന്‍സ് ദിനം അവിസ്മരണീയമാക്കാന്‍ ‘ബീ മൈന്‍ കലക്ഷന്‍സ് അവതരിപ്പിച്ച് ജോയ് ആലുക്കാസ് ഗ്രൂപ്പ്. ഇതിനോടകം തന്നെ ജനഹൃദയങ്ങള്‍ ഒന്നടങ്കം ഏറ്റെടുത്ത ബീ മൈന്‍ കലക്ഷന്‍സ് വ്യത്യസ്തമായ നിരവധി ഡിസൈനുകളുമായാണ് ഈ വര്‍ഷം വിപണിയിലെത്തുന്നത്.

വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ക്കൊരുങ്ങുന്ന ഈ നാളുകളില്‍ പ്രിയപ്പെട്ടവര്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ട സമ്മാനം നല്‍കാന്‍ നൂതന ഡിസൈനുകളിലും പാറ്റേണുകളിലുമുള്ള ബീ മൈന്‍ കലക്ഷനുകള്‍ പ്രത്യേക ഓഫറുകള്‍ക്കൊപ്പമാണ് അവതരിപ്പിച്ചിരിക്കുന്നത്. ബീമൈന്‍ കലക്ഷനില്‍ നിന്നും മനസിനിഷ്ടപ്പെട്ട ആഭരണ സൃഷ്ടികള്‍ തെരഞെഞ്ഞെടുക്കാനും ഓഫര്‍ കാലയളവില്‍ പര്‍ച്ചേസ് ചെയ്യുന്ന ഡയമണ്ട് ആഭരണങ്ങള്‍ക്ക് 25% ഡിസ്‌കൗണ്ടുമാണ് ജോയ് ആലുക്കാസ് ഗ്രൂപ്പ് ഉപയോക്താക്കള്‍ക്ക് സമ്മാനിക്കുന്നത്.

വിദഗ്ധ കലാകാരന്മാരുടെ നേതൃത്വത്തില്‍ സര്‍ട്ടിഫൈഡ് ഡയമണ്ട്, റോസ് ഗോള്‍ഡ്, യെല്ലോ ഗോള്‍ഡ് എന്നിവയില്‍ പ്രത്യേകം രൂപകല്പ്പന ചെയ്ത ബീ മൈന്‍ കലക്ഷനില്‍ഹാര്‍ട്ട് തീമില്‍ ഡിസൈന്‍ ചെയ്ത പെന്‍ഡന്റുകള്‍, മോതിരങ്ങള്‍, ബ്രേസ്ലെറ്റുകള്‍ തുടങ്ങിയ ആഭരണങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജോയ് ആലുക്കാസിന്റെ എല്ലാ ഷോറൂമുകളിലും ഈ മാസം 14 വരെയാണ് ഈ സ്‌പെഷ്യല്‍ വാലന്റൈന്‍സ് ഡേ ഓഫറുകള്‍ ലഭ്യമാവുക.

 

TAGS: Joy Allukkas |