നന്തിലത്ത് ജി-മാര്‍ട്ടില്‍ സൂപ്പര്‍ ഡിസംബര്‍ സെയില്‍

Posted on: December 4, 2023

തൃശൂര്‍ : ഡിസംബറിന് കൂടുതല്‍ തിളക്കമേകാന്‍ കോടികളുടെ സമ്മാനപ്പെരുമഴയൊരുക്കി നന്തിലത്ത് ജി-മാര്‍ട്ടില്‍ സൂപ്പര്‍ ഡിസംബര്‍ സെയില്‍. ഡിസംബര്‍ സെയിലില്‍ ഗൃഹോപകരണങ്ങള്‍ പര്‍ച്ചേയ്‌സ് ചെയ്യുന്നവര്‍ക്ക് സമ്മാനങ്ങളും സ്‌പെഷല്‍ കോംബോ ഓഫറും അത്യുഗ്രന്‍ ഡിസ്‌കൗണ്ടുകളും നേടാനുള്ള സുവര്‍ണാവസരമാണ് ഒരുക്കിയിരിക്കുന്നത്.

ബ്രാന്‍ഡഡ് എല്‍ഇഡി ടിവികളും, എസികളും മറ്റെല്ലാ ഗൃഹോപകരണങ്ങളും ഏറ്റവും കുറഞ്ഞ ദിവസ തവണയില്‍ നല്‍കുന്ന ജി മാര്‍ട്ടില്‍ 55 ഇഞ്ച്, 75 ഇഞ്ച് സ്മാര്‍ട്ട് എല്‍ഇഡി ടിവികള്‍ക്കൊപ്പം 17,999 രൂപ വിലയുള്ള സൗണ്ട്ബാറും സ്മാര്‍ട്‌ഫോണ്‍ പര്‍ച്ചേയ്‌സുകള്‍ക്കൊപ്പം 17,999 രൂപയുടെ ഉറപ്പായസമ്മാനങ്ങളും ബ്ലൂസ്റ്റാര്‍ എസിക്ക് ഫ്രീ സ്റ്റബിലൈസറും എല്‍ജി എസികള്‍ക്ക് 50 % ഡിസ്‌കൗണ്ടും.

കൂടാതെ എല്ലാ എസികള്‍ക്കും 6000 രൂപ വരെയുള്ള എക്‌ചേഞ്ച് ബോണസും ഒരുക്കിയിട്ടുണ്ട്. ക്രെഡിറ്റ് കാര്‍ഡ് പര്‍ച്ചേയ്‌സുകള്‍ക്ക് 5% മുതല്‍ 20% വരെ കാഷ് ബാക്ക് നല്‍കും.