ഒപ്റ്റിക്രൈം ജനറേറ്റര്‍ സെറ്റുകളുമായി കിര്‍ലോസ്‌കര്‍ ഓയില്‍ എന്‍ജിന്‍സ്

Posted on: September 28, 2023

കൊച്ചി : ഊര്‍ജോത്പാദന വ്യവസായ മേഖലയിലെ മുന്‍നിര കമ്പനിയായ കിര്‍ലോസ്‌കര്‍ ഓയില്‍ എന്‍ജിന്‍സ് (കെഇഎല്‍) സിപിസിബി4പ്ലസ് നിബന്ധനകള്‍ പാലിക്കുന്ന ജനറേറ്റര്‍ സെറ്റുകളുടെ പുതിയ നിരപുറത്തിറക്കി.

ഉയര്‍ന്ന പ്രകടനം, ഇന്ധനക്ഷമത, പാരിസ്ഥിതിക ഉത്തര വാദിത്വങ്ങള്‍ പാലിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധയൂന്നിക്കൊണ്ടുള്ള ഈ പുതിയ ജെന്‍സെറ്റുകള്‍ സെന്‍ട്രല്‍ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് നിശ്ചയിച്ചിരിക്കുന്ന ഏറ്റവും പുതിയപുക പുറന്തള്ളല്‍ നിബന്ധനകള്‍ പാലിക്കുന്നവയാണ്. സുസ്ഥിര ഊര്‍ജ ഉത്പാദനത്തോടും പരിസ്ഥിതി സംരക്ഷണത്തോടും കിര്‍ലോസ്‌കര്‍ പുലര്‍ത്തുന്ന പ്രതിബദ്ധത വിളിച്ചോതുന്നവയാണ് ഈ ജെന്‍സെറ്റുകള്‍.

വിവിധ മേഖലകളിലുള്ള ഊര്‍ജ ആവശ്യങ്ങള്‍ക്ക് അനുസതമായി പ്രത്യേകം രൂപകല്പ്പന ചെയ്തവയാണിവ. ബിസിനസ് സ്ഥാപനങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും കൂടുതല്‍ വിശ്വസനീയവും ശുദ്ധവും മെച്ചപ്പെട്ടതുമായ ഊര്‍ജം ഇത് ലഭ്യമാക്കും. വ്യത്യസ്ത തരത്തിലുള്ള ഇന്ധനങ്ങളില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ വിധം രൂപം നല്‍കിയിട്ടുള്ള കിര്‍ലോസ്‌കര്‍ ജെന്‍സെറ്റുകള്‍ ഡീസല്‍, പ്രകൃതി വാതകം, ബയോഗ്യാസ് തുടങ്ങിയവയില്‍ പ്രവര്‍ത്തിപ്പിക്കാം. ഇന്ത്യയില്‍ നിര്‍മിക്കുന്ന കിര്‍ലോസ്‌കറിന്റെ ജെന്‍സെറ്റുകള്‍ വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.