ഗോപു നന്തിലത്ത് ജി മാര്‍ട്ടില്‍ ഗോള്‍ഡ് ഗാല ഓഫര്‍

Posted on: August 4, 2023

തൃശൂര്‍ : നന്തിലത്ത് ജി മാര്‍ട്ടില്‍ ഗോള്‍ഡ് ഗാല ഓഫറിന് തുടക്കം. ഓഫര്‍ കാലയളവില്‍ ജിമാര്‍ട്ട് ഷോറൂമുകളില്‍ നിന്നു സാധനങ്ങള്‍ വാങ്ങുന്നവരില്‍ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുവര്‍ക്ക് 1 കിലോ സ്വര്‍ണം ( ഒരു പവന്‍ വീതം 125 പേര്‍ക്ക്), 5 മാരുതി ഇഗ്‌നിസ് കാറുകള്‍, 1 സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റ് തുടങ്ങിയ സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു.

ബ്രാന്റഡ് ഗൃഹോപകരണങ്ങള്‍ 70 ശതമാനം വരെ ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. സോണി, സാംസംഗ്, എല്‍ജി, പാനസോണിക്, ഹയര്‍, ബിപിഎല്‍, ടിസിഎല്‍ ആംസ്റ്റര്‍ഡ്, കെവിനേറ്റര്‍, വോള്‍ട്ടാസ്‌ബെയ്‌ക്കോ, സീമന്‍സ്, ബോഷ്, ഐഎഫ്ബി തുടങ്ങിയ ബാന്റുകള്‍ ഡിസ്‌കൗണ്ടോടെ ലഭ്യമാണ്.

ആപ്പിള്‍, സാംസംഗ,് റിയല്‍ മി വിവോ, ഓപ്പോ തുടങ്ങിയ ബാന്റുകളുടെ ലേറ്റസ്റ്റ് സ്മാര്‍ട്ട് ഫോണുകളുടെയും എച്ച്പി, അസുസ്, ലെനോവോ ബ്രാന്റുകളുടെ ലാപ്‌ടോപ്പുകളുടേയും വിപുലമായ ശേഖരവും വില്പനയ്ക്കുണ്ട്. എക്‌സ്‌ചേഞ്ച് ഓഫറുകളും അഡ്വാന്‍സ് ബുക്കിംഗ് സൗകര്യവും ലഭ്യമാണ്.