പെക്‌സ്‌പോയുടെ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ വാട്ടര്‍ ബോട്ടിലുകള്‍

Posted on: March 31, 2023

കൊച്ചി: പ്രമുഖ വാട്ടര്‍ കണ്ടെയ്‌നര്‍ നിര്‍മാതാക്കളായ പെക്‌സ്‌പോ, ഐഎസ്‌ഐ അംഗീകാരത്തോടുകൂടിയ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ വാട്ടര്‍ ബോട്ടിലുകളുടെ ഒരു ശ്രേണി അവതരിപ്പിച്ചു. പെക്‌സ്‌പോഡയറക്റ്റര്‍മാരായ അനുപ് പാഡിയ വേദാന്ത് പാഡിയ, പ്രശസ്ത നടിയും ഫിറ്റ്‌നസ് പ്രേമിയുമായ അമീഷ പട്ടേല്‍ എന്നിവര്‍ ഡല്‍ഹിയില്‍ പുതിയ ഉത്പന്നം പുറത്തിറക്കി.

‘ഹെല്‍ത്ത് ഓണ്‍ ദ ഗോ’ എന്ന പുതിയ ടാഗ്ലൈനും ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുന്നതിനുമുള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്ന പുതിയ പെക്‌സ്‌പൊ ലോഗോയും കമ്പനി അവതരിപ്പിച്ചു. പെക്‌സ്‌പോയുടെ അത്യാധുനിക സാങ്കേതികവിദ്യയും ഓട്ടോമേഷനും ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നു.

പരമ്പരാഗത ഡബിള്‍ വോള്‍ ബോട്ടിലുകളെ അപേക്ഷിച്ച് ചൂടുള്ളതും തണുത്തതുമായ ദ്രാവകങ്ങള്‍ കൂടുതല്‍ നേരം സൂക്ഷിക്കാന്‍ സഹായകമായ ട്രൈ-പ്ലൈ വാക്വം ഇന്‍സുലേഷന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ലോകത്തെ ഏക നിര്‍മാതാവാണ് പെക്‌സ്‌പോമികവ്, ഉപഭോക്തൃ സംതൃപ്തി, പൂര്‍
ണത എന്നിവയ്ക്ക് മുന്‍ഗണന നല്‍കി, ഓരോ ഇന്ത്യക്കാരനും പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ വാട്ടര്‍ ബോട്ടില്‍ നല്‍കാനാണു കമ്പനിയുടെ ലക്ഷ്യമെന്ന് പെക്‌സ്‌പോ ഡയറക്റ്റര്‍ വേദാന്ത്പാഡിയ പറഞ്ഞു.