16
Thursday
May 2024
May 2024
നെസ്ലെയുമായി സഹകരിച്ച് കെഎഫ്സി പുതിയ സ്വാദ് അവതരിപ്പിച്ചു
Posted on: December 2, 2022
തിരുവനന്തപുരം : റസ്റ്ററന്റ് ബ്രാന്‍ഡായ കെഎഫ്സി നെസ്ലെയുമായി സഹകരിച്ച് കെഎഫ്സി പോപ്കോണ്‍ ബൗള്‍ മെയ്ഡ് വിത്ത് മാഗി’ എന്ന പുതിയ രുചി അവതരിപ്പിച്ചു. കെഎഫ്സിയുടെ ഏറ്റവും പ്രിയങ്കര വിഭവമായ ചിക്കന്‍ പോപ്കോണിനൊപ്പം മാഗി നൂഡില്‍സും ചേരുന്ന പുതിയ സ്വാദ് ഭക്ഷണ പ്രേമികള്‍ക്ക് പുതിയ അനുഭവമാകും.
ചിക്കന്പോപ്കോണ്, വെജ് എന്നിങ്ങനെ രണ്ട് വ്യത്യസ്ത രുചികളില്‍ പുതിയ വിഭവങ്ങള്‍ ലഭ്യമാകും. ചിക്കന്‍ പോപ്കോണ്‍ ബൗള്‍ വില 159 രൂപ മുതല്‍ ആരംഭിക്കുമ്പോള്‍ വെജ് പാറ്റി 129 രൂപ മുതല്‍ ലഭ്യമാകും.
TAGS: KFC Chicken |
News in this Section