100 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന സൂപ്പര്‍ഹിറ്റ് സെയിലുമായി മൈജി

Posted on: November 3, 2022

തൃശൂര്‍ : 100 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന മഹാവിസ്മയങ്ങളുടെ സൂപ്പര്‍ഹിറ്റ് സെയില്‍ മഹോത്സവവുമായി മൈജി. സുപ്പര്‍ഹിറ്റ് സെയില്‍ മഹോത്സവത്തിന്റെ ആദ്യ മൂന്ന് ദിവസങ്ങളില്‍ ഓരോ 10,000 രൂപയുടെ പര്‍ച്ചേസിനും, കിടിലന്‍ ഹാപ്പി റിട്ടേണ്‍സ് ക്യാഷ് ബാക്ക് ഓഫറുണ്ട്. കേരളത്തിലെ 100ല്‍പ്പരം മൈജി മൈജി ഫ്യൂച്ചര്‍ സ്റ്റോറുകളില്‍ ഓഫര്‍ ലഭ്യമാകും.

മൈജി മൈ ഗ്യാരണ്ടി എന്ന ഉറച്ച വാഗ്ദാനവും ആഘോഷവേളയില്‍ മൈജി നല്‍കുന്നു. മോഹന്‍ലാലും മഞ്ജുവാര്യരും അഭിനയിച്ച മൈജി മൈ ഗ്യാരണ്ടി ടെലിവിഷന്‍ പരസ്യങ്ങള്‍ സൗദി അറേബ്യയില്‍ നടന്ന ‘ആയിഷ ഇന്‍ കെഎസ്എ’ ഇവന്റില്‍ ലോഞ്ച് ചെയ്തിരുന്നു. മൈജിയുടെ ഷോറൂമുകളിലേക്ക് പ്രൊഡക്റ്റുകള്‍ ബള്‍ക്കായി പര്‍ച്ചേസ് ചെയ്യുമ്പോഴുള്ള ലാഭം വലിയ വിലക്കുറവിലൂടെ മൈജി ഉപയോക്താക്കള്‍ക്ക് കൈമാറും. ഡിജിറ്റല്‍ ഗാഡ്ജറ്റുകളുടേയും ഹോം & കിച്ചണ്‍ അപ്ലയന്‍സസിന്റെ യും കലക്ഷന്‍, ഓണ്‍ലൈന്‍ വിലകളെവെല്ലുന്ന വിലക്കുറവില്‍ മൊബൈല്‍ ഫോണുകള്‍, ഒറിജിനല്‍ ക്വാളിറ്റി പ്രൊഡക്റ്റുകള്‍ എന്നിങ്ങനെ ‘ബെസ്റ്റ് ക്വാളിറ്റി ബെസ്റ്റ് പ്രൈസ്’ എന്ന മൈജിയുടെ ഉറപ്പ് ഉപയോക്താക്കള്‍ക്ക് ലഭിക്കും.

മുന്‍കൂര്‍ പണമടയ്ക്കാതെ പലിശരഹിത വായ്പയോടെ മൈജി ഫ്യൂച്ചറില്‍ നിന്നും ഗൃഹോപകരണങ്ങള്‍ സ്വന്തമാക്കാം. അതിനുവേണ്ടി സൂപ്പര്‍ ഇഎംഐ സ്‌കീമുകള്‍ ഒരുക്കിയിട്ടുണ്ട്. ഡിജിറ്റല്‍ ഗാഡ്ജറ്റുകളിലെ ഡേറ്റ മുഴുവന്‍ സേഫാക്കുന്ന ഹൈ-ടെക് സര്‍വീസ് സൗകര്യങ്ങളും റിപ്പയര്‍ & സര്‍വീസിന് പലിശരഹിത വായ്പയുമുണ്ട്.

മൈജി ഫ്യൂച്ചര്‍ സ്റ്റോറുകളില്‍ ടിവി, എസി, വാഷിംഗ് മെഷീന്‍, റഫ്രിജറേറ്റര്‍, കിച്ചണ്‍ അപ്ലയന്‍സസ് തുടങ്ങി എല്ലാ ഗൃഹോപകരണങ്ങളുടേയും മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, മ്യൂസിക് സിസ്റ്റം, സ്മാര്‍ട്ട് വാച്ച് മറ്റ് ഡിജിറ്റല്‍ അക്‌സസറീസ് തുടങ്ങി എല്ലാ ഇലക്ട്രോണിക്‌സ് & ഡിജിറ്റല്‍ ഗാഡ്‌ജെറ്റുകളുടേയും കലക്ഷന്‍ ഒരുക്കിയിട്ടുണ്ട്. അതിവേഗ ഫിനാന്‍സ്, എന്തും എന്തിനോടും എക്‌സ്‌ചേഞ്ച് ഓഫര്‍, എക്സ്റ്റന്റഡ് വാറണ്ടി, ഏറെ ഗുണകരമായപ്രൊട്ടക്ഷന്‍ പ്ലാനുകള്‍ തുടങ്ങി മികച്ച സേവനങ്ങള്‍ മൈജിയുടെ പ്രത്യേകതയാണ്.

 

TAGS: Myg |