ദീപാവലി കിടിലന്‍ ഓഫറുകളുമായി മൈജി

Posted on: October 22, 2022

കോഴിക്കോട് : ദീപാവലി ഫടാഫട് മെഗാ സെയിലുമായി മൈജി. കിടിലന്‍ ക്യാഷ് ബാക്കും വലിയ ഡിസ്‌കൗണ്ടുകളും കോംബോ ഓഫറുകളും കുറഞ്ഞ കില്ലര്‍ പ്രൈസുകളും ഏറ്റവും നല്ല സമ്മാനങ്ങളുമാണ് ധംധമാക്ക സെയിലിലൂടെ മൈജി ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്.

കേരളത്തിലുടനീളമുള്ള 100ല്‍പരം ഷോറൂമുകളില്‍ ഈ ഓഫര്‍ ലഭിക്കും. മൊബൈല്‍ ഫോണുകള്‍ക്ക് ഓരോ 10,000 രൂപയുടെ പര്‍ച്ചേസിനും 1200 രൂപ ക്യാഷ് ബാക്ക് നേടാം. മൂന്ന് ദിവസത്തെ സ്‌പെഷ്യല്‍ ഡീലായി 4ജി സ്മാര്‍ട്ട്‌ഫോണ്‍ വെറും 2999 രൂപയ്ക്ക് ലഭിക്കും. കോംബോ ഓഫറിലൂടെ സാംസംഗ് ഗാലക്‌സി എസ്22 അള്‍ട്രാ വാങ്ങുമ്പോള്‍ സാംസംഗ് ഗാലക്‌സി വാച്ച് 4 ബിറ്റി വെറും 2999 രൂപയ്ക്ക് ലഭിക്കും. പഴയ ഫോണ്‍ മികച്ച മൂല്യത്തില്‍ എക്‌സ്‌ചേഞ്ച് ചെയ്ത് പുതിയ 5ജി സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാനും സൗകര്യമുണ്ട്.

വലിയ ടിവികള്‍ വളരെ ചെറിയ വിലയില്‍, ഈസി ഇഎംഐ സഹിതം വീട്ടിലെത്തിക്കാം. കൂടാതെ 5,000 രൂപ വരെ ഉറപ്പായ ക്യാഷ് ബാക്കും നേടാം. റഫ്രിജറേറ്ററുകളും വാഷിംഗ് മെഷീനുകളും ഏറ്റവും കുറഞ്ഞ കില്ലര്‍ പ്രൈസുകളില്‍ വാങ്ങാം. സൈഡ് ബൈ സൈഡ് റഫ്രിജറേറ്ററിനൊപ്പം 12500 രൂപ വിലയുള്ള അക്വാ ഗാര്‍ഡ് വാട്ടര്‍ പ്യൂരിയര്‍ ലഭിക്കും.

ടോപ് ലോഡ് വാഷിംഗ് മെഷീന്റെ എല്ലാ മോഡലുകള്‍ക്കുമൊപ്പം 4655 രൂപ വിലയുള്ള ഹാവെല്‍സ് പെഡല്‍സ്റ്റല്‍ ഫാന്‍ സൗജന്യമായി നേടാം. എല്ലാ ലാപ്‌ടോപ്പുകള്‍ക്കും കോംബോ ഓഫറുകളുണ്ട്. കുള്‍ വിലകളില്‍ ഏറ്റവും കുറഞ്ഞ ഇഎംഐസഹിതം എസി സ്വന്തമാക്കാം.

ടാബ്ലെറ്റുകള്‍, ഡെസ്‌ക്ടോപ്പുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ഡിജിറ്റല്‍ ആക്‌സസറികള്‍ എന്നിവയ്ക്ക് ഡിസ്‌കൗണ്ടുകളുമുണ്ട്. മൈക്രോവേവ്, എല്‍പിജി സ്റ്റൗ, സ്‌മോള്‍ അപ്ലയന്‍സസ്, കിച്ചണ്‍ അപ്ലയന്‍സസ്, ക്രോക്കറി എന്നിവയ്ക്കും വിലക്കുറവുണ്ട്.

ചിമ്മിനിയും ഹോബും വാങ്ങുമ്പോള്‍ ഡിന്നര്‍സെറ്റാണ് സമ്മാനം. ടിവി, എസി, വാഷിംഗ് മെഷീന്‍, റഫ്രിജറേറ്റര്‍, കിച്ചണ്‍ അപ്ലയന്‍സസ് തുടങ്ങി എല്ലാ ഗൃഹോപകരണങ്ങളുടേയും മൊബൈല്‍ഫോണ്‍, ലാപ്‌ടോപ്, മ്യൂസിക് സിസ്റ്റം, സ്മാര്‍ട്ട് വാച്ച് തുടങ്ങി എല്ലാ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഡിജിറ്റല്‍ ഗാഡ്ജറ്റുകളുടേയും ഏറ്റവും വലിയ കലക്ഷന്‍ മൈജി ഫ്യൂച്ചര്‍ മസ്റ്റോറുകളില്‍ ഒരുക്കിയിട്ടുണ്ട്. പ്രൊഡക്റ്റുകള്‍ വാങ്ങാന്‍ മൈജി സുപ്പര്‍ ഇഎംഐ സ്‌കീമുകള്‍, അതിവേഗഫിനാന്‍സ്, എന്തും എന്തിനോടും എക്‌സ്‌ചേഞ്ച് ഓഫര്‍, എക്സ്റ്റന്റഡ് വാറണ്ടി, ഗുണകരമായ പ്രൊട്ടക്ഷന്‍ പ്ലാനുകള്‍, വായ്പാ സൗകര്യത്തിനൊപ്പം ഗാഡ്ജറ്റ് റിപ്പയര്‍ ആന്‍ഡ് സര്‍വീസ് തുടങ്ങി മികച്ച സേവനങ്ങളും ഒരുക്കിയിട്ടുണ്ട്.

TAGS: Myg |