30 ദിവസം വരെ സാധങ്ങള് കേടു കൂടാതെ സൂക്ഷിക്കാന് പുതിയ റഫ്രിജറേറ്ററുകളുമായി ഗോദ്‌റെജ് അപ്ലയന്‌സസ്

Posted on: August 27, 2021

കൊച്ചി : ഗോദ്‌റെജ് അപ്ലയന്‌സസ് ഗോദ്‌റെജ് ഇയോണ് വലോര്, ഗോദ്‌റെജ് ഇയോണ് ആല്ഫ എന്നീ പുതിയ ആധുനീക ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്റര് ശ്രേണികള് അവതരിപ്പിച്ചു. സുരക്ഷാ നടപടികളുടെ ഭാഗമായി ഉപഭോക്താക്കള് ഇപ്പോള് കടകളിലേക്കുള്ള തുടര്ച്ചയായ യാത്രകള് ഒഴിവാക്കുന്നതിനാല് പഴങ്ങളും പച്ചക്കറികളും കൂടുതല് കാലം പുതുമയോടെ സൂക്ഷിക്കേണ്ട ആവശ്യം ഉയരുന്നുണ്ട്. പുതിയ ഗോദ്‌റെജ് ഇയോണ് വലോര്, ആല്ഫ റഫ്രിജറേറ്ററുകള് പുതിയ കൂള് ബാലന്‌സ് സാങ്കേതികവിദ്യയുടെ പിന്ബലത്തില് 30 ദിവസം വരെ പുതുമയും 60 ശതമാനം വരെ കൂടുതല് സൂക്ഷിച്ചു വെക്കലും സാധ്യമാക്കുന്നുണ്ട്.

ഉയര്ന്ന മൂല്യവും നിരവധി സവിശേഷതകളും ഉള്‌ക്കൊള്ളിച്ചതാണ് ഗോദ്‌റെജ് ഇയോണ് വലോറും ആല്ഫയും. ഇയോണ് വലോറിന്റെ മള്ട്ടി ഇന്വര്ട്ടര് സാങ്കേതികവിദ്യ കൂടുതല് ഫലപ്രദമായ കൂളിംഗ് നല്കുന്നു. കാലാവസ്ഥയ്ക്ക് അനുസരിച്ച് കൂളിംഗ് സ്വയം ക്രമീകരിക്കാനുള്ള സെന്‌സിംഗ് സാങ്കേതികവിദ്യയും ഇതിലുണ്ട്. മോയിസ്ചര്‍ നിയന്ത്രണ സാങ്കേതികവിദ്യ, കണ്വര്ട്ടബിള് ഫ്രീസര് സാങ്കേതികവിദ്യ തുടങ്ങിയവയും മറ്റു സവിശേഷതകളില് ഉള്‍പ്പെടുന്നു.

വേഗത്തില് മോശമാകുന്ന വസ്തുക്കള് കൂടുതല് കാലം ശേഖരിച്ചു വെക്കുന്ന വിധത്തില് ഇപ്പോള് ഉപഭോക്താക്കളുടെ ശീലങ്ങളില് മാറ്റം വന്നിട്ടുണ്ടെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച ഗോദ്‌റെജ് അപ്ലയന്‌സസ് ബിസിനസ് മേധാവിയും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ കമല് നന്ദി പറഞ്ഞു. ശേഖരിച്ചു വെക്കല്, രൂപഭംഗി, സൗകര്യ പ്രദമായ സൂക്ഷിച്ചു വെക്കല് തുടങ്ങിയവയ്‌ക്കെല്ലാം ഗുണകരമായതാണ് ഗോദ്‌റെജിന്ഡറെ പുതിയ ഇയോണ് വലോര്, ആല്ഫ ശ്രേണികളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

244 ലിറ്റര്, 265 ലിറ്റര്, 294 ലിറ്റര് ശേഷികളില് 34,700 രൂപ മുതലാണ് പുതിയ ഇയോണ് വലോര് ലഭ്യമായിട്ടുള്ളത്. ആല്ഫ 234 ലിറ്റര്, 253 ലിറ്റര് ശേഷികളില് 30,200 രൂപ മുതലും ലഭ്യമാണ്.