മൈജി തോപ്പുംപടിയിലും ചാലക്കുടിയിലും ഷോറൂമുകൾ തുറന്നു

Posted on: July 24, 2021

കോഴിക്കോട് ; മൈജിയുടെ തോപ്പുംപടി, ചാലക്കുടി ഷോറൂമുകളുടെ ഉദ്ഘാടനം ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ.ഷാജിയും മാതാവ് കുഞ്ഞീമ്മ ഹജ്ജുമ്മയും വെര്‍ച്വലായി നിര്‍വഹിച്ചു. ഡിജിറ്റല്‍ ഉപകരണങ്ങളുടെ മികച്ച കളക്ഷനൊപ്പം ആകര്‍ഷകമായ വിലക്കുറവും കൂടിയൊരുക്കിയാണ് തോപ്പും
പടി കൊച്ചുപള്ളിക്കു സമീപവുംചാലക്കുടി സൗത്ത് ജംഗ്ഷനിലും മൈജിയുടെ ഷോറൂമുകള്‍ പ്രവര്‍
ത്തിക്കുന്നതെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

ഉപഭോക്താക്കള്‍ക്കായി ഫിനാന്‍സ് സ്ലീമുകള്‍ ഒരുക്കിയിട്ടുണ്ട്. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഇ.എം.ഐ. സൗകര്യം വഴി അതിവേഗം ലോണ്‍, 100 ശതമാനം ലോണ്‍ സൗകര്യം തുടങ്ങി വിവിധ ഓഫറുകളും ആനുകൂല്യങ്ങളും ലഭിക്കും. www.myg. in എന്ന വെബ് സൈറ്റില്‍നിന്ന് ഉത്പന്നങ്ങള്‍ വാങ്ങാം ചെയ്യാം.

എക്‌സ്പ്രസ് ഹോം ഡെലിവറിയിലൂടെ അതിവേഗം ഉത്പന്നങ്ങള്‍ എത്തിക്കും. ഉത്പന്നങ്ങളുടെ
സര്‍വീസും മൈജിയില്‍ത്തന്നെലഭിക്കും.

TAGS: Myg |