മൈജിയുടെ ആദ്യ ഫ്യൂച്ചർ സ്റ്റോർ തൃശൂരിൽ

Posted on: April 6, 2021

കോഴിക്കോട് : കേരളത്തിലെ മൈജിയുടെ ആദ്യ ഫ്യൂച്ചര്‍ സ്റ്റോര്‍ തൃശ്ശൂരില്‍ ഏപ്രില്‍ 10-ന് പ്രവര്‍ത്തനമാരംഭിക്കും. തൃശ്ശൂരിലെ എട്ടാമത്തേതും കേരളത്തിലെ തൊണ്ണൂറാമത്തെയും ഷോറൂമുമാണ് പൂത്തോളില്‍ ഒരുങ്ങിയിട്ടുള്ളത്. ഉദ്ഘാടനം പ്രമാണിച്ച് ആകര്‍ഷക ഓഫറുകളുണ്ട്.

ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ മുതല്‍ ഗൃഹോപകരണങ്ങള്‍ വരെ ഒരു കുടുംബത്തിലേക്ക് ആവശ്യമായതെല്ലാം മൈജി ഫ്യൂച്ചര്‍ സ്റ്റോറില്‍ ഒരുക്കിയിരിക്കുന്നു. ഓരോ ജില്ലയിലും ഒരു ഫ്യൂച്ചര്‍ സ്റ്റോര്‍ എന്നതാണ് മൈജിയുടെ ലക്ഷ്യം.

ഫ്യൂച്ചര്‍ സ്റ്റോറിന്റെ ഒരുനില മുഴുവനായി ഹോം അപ്ലയന്‍സുകള്‍ക്കായി നീക്കിവെച്ചിരിക്കുന്നു. സ്മാര്‍ട്ട് ഫോണ്‍, ലാപ്ടോപ്പ്, ഡെസ്‌ക്ടോപ്പ്, സ്മാര്‍ട്ട് ടി.വി., ഡിജിറ്റല്‍ ആക്സസറീസ്, മള്‍ട്ടി മീഡിയ ഗാഡ്ജറ്റുകള്‍, ഹോം തിയേറ്റര്‍ എന്നിവയോടൊപ്പം വാഷിംഗ് മെഷീന്‍, റെഫ്രിജറേറ്റര്‍, എ.സി., സ്‌മോള്‍ അപ്ലയന്‍സുകള്‍, അടുക്കള ഉപകരണങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.

ഉപഭോക്താക്കള്‍ വാങ്ങുന്ന ഓരോ ഉത്പന്നങ്ങള്‍ക്കും മികച്ച വില്പനാനന്തര സേവനം ഉറപ്പുനല്‍കുന്നു. വിവിധ ഫിനാന്‍സ് ഓഫറുകള്‍ക്കൊപ്പം മറ്റ് ആനുകൂല്യങ്ങളും പര്‍ച്ചേസുകള്‍ക്കൊപ്പം ലഭിക്കും. www.myg.in എന്ന വെബ്സൈറ്റ് വഴിയും ഉത്പന്നങ്ങള്‍ വാങ്ങാം.

 

TAGS: Myg |